സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം

Published : Apr 28, 2022, 04:18 PM IST
സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം

Synopsis

നഗരപ്രദേശങ്ങളിൽ വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ല 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു 15 minute restriction in electricity supply today evening). കേന്ദ്രപൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് 6.30 മുതൽ 11.30 വരെയുള്ള സമയത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചത്. അതേസമയം നഗരമേഖലകളേയും ആശുപത്രികൾ ഉൾപ്പെടെയുള്ള അവശ്യസേവനമേഖലകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കില്ല. 

ഇന്ന് 4580 മെഗാവാട്ട് വൈദ്യുതിയാണ് ഇന്ന് രാത്രി വരെ സംസ്ഥാനത്തിന് വേണ്ടി വരിക എന്നാണ് കണക്ക്. എന്നാൽ കേരളത്തിന് വൈദ്യുതി നൽകുന്ന ജാർഖണ്ഡിലെ മൈഥോൺ പവർ സ്റ്റേഷനിൽ കൽക്കറി ക്ഷാമം മൂലം ഉത്പാദനം കുറച്ചിട്ടുണ്ട്. ഈ സാ​ഹചര്യത്തിൽ കേരളത്തിന് കിട്ടേണ്ട വൈദ്യുതിയിൽ 400 മു​തൽ 500 മെ​ഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് ഉണ്ടാവും. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാൻ വൈദ്യുതി നിയന്ത്രണം ഇന്നത്തേക്ക് ഏർപ്പെടുത്തിയത്. 

രാജ്യത്തെ വിവിധ താപനിലയങ്ങളിൽ കൽക്കരി ക്ഷാമം മൂലം വൈദ്യുതി ഉത്പാദനത്തിൽ കുറവ് വന്നിട്ടുണ്ട്. ഇതുമൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ പവർകട്ട് ഏർപ്പെടുത്തിയിരുന്നു. നിലവിൽ രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ ഒരു മണിക്കൂറിലേറെ പവർ കട്ടോ ലോഡ് ഷെഡിം​ഗോ ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തരസാഹചര്യം പരി​ഗണിച്ച് കോഴിക്കോട് നല്ലളത്തെ താപവൈദ്യുതി നിലയത്തിൽ ഉത്പാദനം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. നല്ലളത്ത് നിന്നും വൈദ്യുതിയെത്തുന്നതോടെ തത്കാലം പ്രതിസന്ധി ഒഴിവാക്കാനാവും എന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെഎം മാണി ആയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമോ?, 'ജോസ് കെ മാണിയെ നിഷ്പ്രഭനാക്കി റോഷി അധികാര കേന്ദ്രമാകുന്നു', പാര്‍ട്ടിയിലും സോഷ്യൽ മീഡിയയിലും ചര്‍ച്ച
കേരള സർക്കാർ ക്ഷേമ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നത് എവിടെ നിന്ന്? 2016 ലെ 29 ൽ നിന്ന് 830 ലേക്ക് വളർന്ന് കേരളത്തിലെ ബാറുകൾ!