'ഇങ്ങനെയൊക്കെ ചെലവ് ചുരുക്കാം'; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രതിപക്ഷനേതാവിന്റെ നിർദ്ദേശങ്ങൾ

By Web TeamFirst Published Apr 9, 2020, 5:08 PM IST
Highlights

ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള നീക്കം ഉപേക്ഷിക്കുക. സർക്കാരിന്റെ കേസ് നടത്താൻ വേണ്ടി സുപ്രീംകോടതികളിൽ നിന്ന് അഭിഭാഷകരെ കൊണ്ടുവരുന്നത് നിർത്തുക.
 

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നിർദ്ദേശങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചെലവ് ചുരുക്കാൻ 15ഇന നിർദ്ദേശങ്ങളാണ് പ്രതിപക്ഷനേതാവ് മുന്നോട്ട് വെക്കുന്നത്.

ഭരണപരിഷ്‌കാര കമ്മീഷൻ പിരിച്ചുവിടണമെന്നതാണ് ചെന്നിത്തലയുടെ ഒരു നിർദ്ദേശം. അധികമായി അനുവദിച്ച ക്യാബിനെറ്റ് പദവികളും ഉപദേശകരെയും റദ്ദാക്കുക. നവോത്ഥാന സമുച്ചയം നിർമ്മിക്കാൻ അനുവദിച്ച 700 കോടി രൂപ കൊറോണ ഫണ്ടിലേക്ക് മാറ്റുക.

ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള നീക്കം ഉപേക്ഷിക്കുക. സർക്കാരിന്റെ കേസ് നടത്താൻ വേണ്ടി സുപ്രീംകോടതികളിൽ നിന്ന് അഭിഭാഷകരെ കൊണ്ടുവരുന്നത് നിർത്തുക. അനാവശ്യ ആഘോഷ പരിപാടികളും മന്ത്രിമാരുടെ വിദേശയാത്രകളും നിർത്തലാക്കുക.

കിഫ്ബിയിലെ ഉദ്യോഗസ്ഥരുടെ ഉയർന്ന ശമ്പളം വെട്ടിച്ചുരുക്കുക. സംസ്ഥാനത്ത് കാലാവധി കഴിഞ്ഞ എല്ലാ കമ്മീഷനുകളും പിരിച്ചുവിടുക. മുഖ്യമന്ത്രിയുടെ നവമാധ്യമപരിപാലനത്തിന് നൽകിയിട്ടുള്ള നാല് കോടി രൂപയുടെ പുറംകരാർ റദ്ദാക്കുക എന്നീ നിർദ്ദേശങ്ങളാണ് പ്രതിപക്ഷ നേതാവ് മുന്നോട്ട് വച്ചിരിക്കുന്നത്. 

Read Also: കൊവിഡിനെതിരെ കൺവാലസന്റ് പ്ലാസ്‌മ ചികിത്സ പരീക്ഷിക്കാൻ കേരളം...

 

click me!