സര്‍ക്കാർ നവകേരളം എന്ന ലക്ഷ്യത്തിലേക്ക്, വയനാട് ടൗണ്‍ഷിപ്പ് ഒരു വര്‍ഷത്തിനകം; നയം പ്രഖ്യാപിച്ച് ഗവര്‍ണര്‍

Published : Jan 17, 2025, 09:14 AM ISTUpdated : Jan 17, 2025, 11:06 AM IST
സര്‍ക്കാർ നവകേരളം എന്ന ലക്ഷ്യത്തിലേക്ക്, വയനാട് ടൗണ്‍ഷിപ്പ് ഒരു വര്‍ഷത്തിനകം; നയം പ്രഖ്യാപിച്ച് ഗവര്‍ണര്‍

Synopsis

കേരള സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ഗവര്‍ണര്‍ രാജന്ദ്ര ആര്‍ലേക്കര്‍. പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ഗവര്‍ണര്‍ രാജന്ദ്ര ആര്‍ലേക്കര്‍.പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. മലയാളത്തിൽ നമസ്കാരം എന്ന് പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നൽകിയാണ് സ്വീകരിച്ചത്.

ഗവര്‍ണറായി ചുമതലയേറ്റശേഷമുള്ള ആര്‍ലേക്കറുടെ കേരളത്തിലെ ആദ്യ നയപ്രഖ്യാപനമാണ് നടന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുൻഗണന നൽകുന്നുണ്ടെന്നും ജനങ്ങള്‍ക്ക് നൽകിയ വാഗ്ദാനങ്ങള്‍ പാലിച്ചുവരുന്നുവെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.ദാരിദ്ര നിർമ്മാർജ്ജനത്തിനു മുൻഗണന നൽകുന്നുണ്ടെന്നും എല്ലാവര്‍ക്കും പാർപ്പിടം ഉറപ്പാക്കാൻ നടപടി പുരോഗമിക്കുകയാണെന്നും 64006 അതി ദാരിദ്രരെ കണ്ടെത്തിയെന്നും അവരുടെ പ്രശ്‌നം പരിഹരിക്കാൻ നടപടി തുടങ്ങിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ വൻ പുരോഗതി

ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ വൻ പുരോഗതിയാണ് കേരളം കൈവരിച്ചിട്ടുള്ളതെന്നും വികസന നേട്ടങ്ങളിൽ കേരളം മാതൃകയാണെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. ഇന്‍റര്‍നെറ്റ് സാർവത്രികമാക്കിയത് മുതൽ ഡിജിറ്റൽ സർവെ നടപടികൾ പൂർത്തിയാക്കിയതിൽ വരെ കേരളം നേട്ടത്തിന്‍റെ പാതയിലാണ്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന് നടപടിയെടുത്തു ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്‍റെ നേട്ടം എടുത്തു പറയേണ്ടതാണ്. കേന്ദ്രവുമായി ചേർന്ന് ദേശീയ പാത വികസനം സുഗമമായി പുരോഗമിക്കുകയാണ്. സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ മികവ് കാണിക്കുന്നുണ്ട്.

വയനാട് പുനരധിവാസത്തിന് പ്രതിജ്ഞാബദ്ധം

സമീപ കാലത്തു നിരവധി ദുരന്തങ്ങൾ നേരിട്ടത്. വയനാട്ടിൽ ഉരുള്‍പൊട്ടൽ ദുരന്തവും ഉണ്ടായി. വയനാട് പുനരധിവാസത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വയനാട് ടൗൺഷിപ്പ് ഒരു വർഷത്തിനകം നടപ്പാക്കും. കാലാവസ്ഥാ വ്യതിയാനത്തിന് കേന്ദ്രസഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.സഹകരണ മേഖലയിൽ കഴിഞ്ഞ വർഷം മികച്ച നേട്ടം കൈവരിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കരിക്കുലം നവീകരണം ചരിത്രപരമായ നേട്ടമാണ്. നാലു വർഷ ബിരുദ കോഴ്സ് ഫലപ്രദമായി നടപ്പാക്കി. 

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ; കേന്ദ്രത്തിന് വിമര്‍ശനം

സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ജിഎസ്‍ടി നഷ്ടപരിഹാരം ഇല്ലാത്തതും ഗ്രാന്‍റുകള്‍ കുറഞ്ഞതും പ്രതിസന്ധിയാണെന്നും നയപ്രഖ്യാപനത്തിൽ ഗവര്‍ണര്‍ പറഞ്ഞു. ജിഎസ്ടി വിഹിതം കുറഞ്ഞത് ധനകാര്യ കമ്മീഷനെ പരാതി അറിയിച്ചു കഴിഞ്ഞു.സാമ്പത്തിക ബുദ്ധിമുട്ട് സംസ്ഥാനം നേരിടുന്നുണ്ടെന്ന് പറഞ്ഞത് കേന്ദ്രത്തിനുള്ള പരോക്ഷ വിമര്‍ശനമായി. സാമ്പത്തിക മേഖലയിൽ കേന്ദ്ര നയങ്ങൾ വെല്ലുവിളിയാകുന്നു എന്ന് നയപ്രഖ്യാപനത്തിൽ ഗവര്‍ണര്‍ പറഞ്ഞു. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിൽ വിമർശനം ഉന്നയിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള വിജിഎഫ് തുക വായ്പ ആക്കി മാറ്റിയതും നയ പ്രഖ്യാപന പ്രസംഗത്തിൽ പരാമര്‍ശിച്ചു. അർജന്‍റീന ഫുട്ബാൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചതും നയപ്രഖ്യാപനത്തിൽ എടുത്തു പറഞ്ഞു. ഒരു മണിക്കൂറും 57 മിനുട്ടുമാണ് നയപ്രഖ്യാപന പ്രസംഗം നീണ്ടുനിന്നത്.

പുതിയ ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം, നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'
വർഷങ്ങൾ നീണ്ട നിയമ പോരാട്ടവും കാത്തിരിപ്പും വിഫലം; ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗ കാമി അന്തരിച്ചു