ആശങ്കയകലുന്നില്ല; സമ്പര്‍ക്കത്തിലൂടെ ഇന്ന് 17 പേര്‍ക്ക് കൊവിഡ്

By Web TeamFirst Published Jul 4, 2020, 6:21 PM IST
Highlights

സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനത്തില്‍ ഇന്ന് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവുണ്ടെങ്കിലും രണ്ടക്കത്തില്‍ നില്‍ക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നു.
 

തിരുവനന്തപുരം: സാമ്പര്‍ക്കത്തിലൂടെ സംസ്ഥാനത്ത് ഇന്ന് 17 പേര്‍ക്ക് കൊവിഡ് 19 ബാധിച്ചു. എറണാകുളം ജില്ലയിലെ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 4 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 11 ഡി.എസ്.സി.ക്കാര്‍ക്കും 4 സി.ഐ.എസ്.എഫ്.ക്കാര്‍ക്കും തൃശൂര്‍ ജില്ലയിലെ 4 ബി.എസ്.എഫ്.കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കൊവിഡ്, 209 പേര്‍ രോഗമുക്തി നേടി; 2129 പേര്‍ ചികിത്സയിൽ

സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം വര്‍ധിക്കുന്നത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. വെള്ളിയാഴ്ചയായിരുന്നു സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് ബാധിച്ചത്(27). സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനത്തില്‍ ഇന്ന് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവുണ്ടെങ്കിലും രണ്ടക്കത്തില്‍ നില്‍ക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വര്‍ധിക്കുകയാണെങ്കില്‍ കരുതല്‍ നടപടികള്‍ ശക്തമാക്കിയേക്കും. 

സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 152 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

click me!