അമ്പൂരി കൂമ്പിച്ചൽകടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ് സെൽഫി എടുക്കാൻ ശ്രമിച്ചപ്പോളാണ് വിലക്കിയതെന്ന രീതിയിലായിരുന്നു പ്രചാരണം

തിരുവനന്തപുരം: പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം സെൽഫിക്ക് ശ്രമിച്ച പഞ്ചായത്ത് അംഗത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്ന പ്രചാരണം വ്യാജമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ്. അമ്പൂരി കൂമ്പിച്ചൽകടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ് സെൽഫി എടുക്കാൻ ശ്രമിച്ചപ്പോളാണ് വിലക്കിയതെന്ന രീതിയിലായിരുന്നു പ്രചാരണം. സെൽഫിക്ക് ശ്രമിച്ചിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ് വിശദമാക്കി. സെൽഫിയെടുക്കാൻ ശ്രമിച്ച മെമ്പറോട് മുഖ്യമന്ത്രി കയർത്തെന്നായിരുന്ന രീതിയിലായിരുന്നു വീഡിയോ സാമൂഹമാധ്യമങ്ങളിലും പ്രചരിച്ചത്. എന്നാൽ നടക്കുന്നത് വലിയ രീതിയിലെവ്യാജ പ്രചാരണമെന്നാണ് ജനുപ്രതിനിധി പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെൽഫിഎടുക്കാൻ ശ്രമിച്ചില്ല, നിവേദനം നൽകാനാണ് നിന്നത്. മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. മറിച്ചുള്ളതെല്ലാം തെറ്റാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ് വിശദമാക്കി. സെല്‍ഫിയെടുക്കാന്‍ പോയതല്ല. ആ സമയത്ത് ഫോണ്‍ കോള്‍ വന്നു. നിവേദനം കൊടുക്കാനായി പോയി. തിരക്കായിരുന്നു മുഖ്യമന്ത്രിക്ക്. മറ്റൊരു നിലയ്ക്കും വളച്ചൊടിക്കേണ്ടതില്ല. സെല്‍ഫിയെടുക്കട്ടെയെന്ന് ചോദിച്ചിട്ടില്ല. മുഖ്യമന്ത്രി തന്നോട് മാറി നില്‍ക്കാനും പറഞ്ഞിട്ടില്ലെന്നാണ് ആതിര പറയുന്നത്. വെള്ളറട ഡിവിഷനില്‍ നിന്നും സിപിഐഎം അംഗമാണ് ആതിര ഗ്രേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം