പൊലീസുകാർ കുനിച്ചുനിർത്തി മർദ്ദിച്ചു, 17കാരന് നട്ടെല്ലിന് ഗുരുതര പരിക്ക്; ആരോപണം കള്ളമെന്ന് പാലാ പൊലീസ്

Published : Nov 02, 2023, 07:17 AM ISTUpdated : Nov 02, 2023, 08:23 AM IST
പൊലീസുകാർ കുനിച്ചുനിർത്തി മർദ്ദിച്ചു, 17കാരന് നട്ടെല്ലിന് ഗുരുതര പരിക്ക്; ആരോപണം കള്ളമെന്ന് പാലാ പൊലീസ്

Synopsis

പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് പാർത്ഥിപന്റെ കുടുംബം രംഗത്തുവന്നു

കൊച്ചി: പൊലീസ് മർദ്ദനത്തിൽ നട്ടെല്ലിന് പൊട്ടലേറ്റെന്ന പരാതിയുമായി പതിനേഴുകാരനായ വിദ്യാർത്ഥി. കോട്ടയം പാലാ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർ ക്രൂരമായി മർദ്ദിച്ചെന്നാണ് പെരുമ്പാവൂർ സ്വദേശി പാർത്ഥിപന്റെ പരാതിയിൽ ആരോപിക്കുന്നത്. മർദ്ദന വിവരം പുറത്തു പറഞ്ഞാൽ കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പാർത്ഥിപൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

മകന് നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് അനങ്ങാൻ കഴിയുന്നില്ലെന്ന് അമ്മ നിഷ പറയുന്നു. എന്നാൽ ആരോപണം കള്ളമാണെന്ന് പാലാ പൊലീസ് വാദിക്കുന്നു. പാർത്ഥിപനെ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിടികൂടുകയായിരുന്നുവെന്നും മർദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസുകാരുടെ വാദം. എന്നാൽ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് സ്റ്റേഷനിൽ എത്തിച്ച് രണ്ട് പൊലീസുകാർ കുനിച്ചു നിർത്തി മർദ്ദിക്കുകയായിരുന്നുവെന്ന് പാർത്ഥിപൻ പറഞ്ഞു.

പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് പാർത്ഥിപന്റെ കുടുംബം രംഗത്തുവന്നു.  മകൻ കിടന്ന കിടപ്പിലാണെന്നും നീതി വേണം എന്നും പാർത്ഥിപന്റെ അമ്മ നിഷ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പറന്നുകൊണ്ടിരിക്കെ പൈലറ്റിന്റെ അനൗൺസ്മെന്റ്, 'വിമാനത്തിന്റെ ടയറുകൾ പൊട്ടി' , എയര്‍ ഇന്ത്യ എക്പ്രസിലെ വീഡിയോ പങ്കുവച്ച് യാത്രക്കാരി
കള്ളനെന്ന് ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദനം; പാലക്കാട് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു, മൂന്നു പേര്‍ പിടിയിൽ