ലോക്ക് ഡൗൺ: നിയമം ലംഘിച്ചതിന് 1751 കേസ്; നൂറ് കണക്കിന് ആളുകൾ അറസ്റ്റിലായി

Web Desk   | Asianet News
Published : Mar 25, 2020, 09:41 PM IST
ലോക്ക് ഡൗൺ: നിയമം ലംഘിച്ചതിന് 1751 കേസ്; നൂറ് കണക്കിന് ആളുകൾ അറസ്റ്റിലായി

Synopsis

പൊലീസ് നിർ‍ദ്ദേശം ലംഘിച്ചതിനും മൊബൈൽ ഫോണിൽ സംസാരിച്ച് സ്കൂട്ടർ ഓട്ടിച്ചതിനു എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിസാദ് വഹാബിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച്  നിരത്തിലിറങ്ങിയതിന് സംസ്ഥാനത്ത് 1751 കേസുകള്‍ പൊലീസ് രജിസ്റ്റർ ചെയ്തു. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അടക്കം 500 ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർച്ചയായി പൊലീസ് നിർദ്ദേശം ലംഘിച്ചവരുടെ വാഹന രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് പൊലീസ് അറിയിച്ചു.

നിരോധനജ്ഞ നിലവിലുള്ള തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ പോലും സ്വകാര്യവാഹനങ്ങൾ ഇഷ്ടംപോലെ ഓടുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് കേസും അറസ്റ്റും കർശനമാക്കാൻ തീരുമാനിച്ചത്. വിലക്ക് ലംഘിച്ച് നിരത്തിലിറങ്ങിയവരെ തല്ലിയോടിക്കേണ്ടിവന്ന കാസർഗോഡ് ഇന്ന് 10 കേസുകള്‍ മാത്രമുള്ളത്. പൊലീസ് നിർ‍ദ്ദേശം ലംഘിച്ചതിനും മൊബൈൽ ഫോണിൽ സംസാരിച്ച് സ്കൂട്ടർ ഓട്ടിച്ചതിനു എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിസാദ് വഹാബിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴയിൽ 178 കേസുകൾ രജിസ്റ്റർ ചെയ്തു. 100 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കണ്ണൂർ ജില്ലയിൽ 111 പേർ അറസ്റ്റിലായി. 121 കേസുകൾ രജിസ്റ്റർ ചെയ്തു. കേസിൽ 688 പേർ ഉൾപ്പെട്ടുവെന്ന് ജില്ലാ പൊലീസ് വ്യക്തമാക്കി. 50ലധികം വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ഇടുക്കിയിൽ  ഇന്ന് 264 കേസുകൾ  ചെയ്തു. 94  കേസുകൾ രജിസ്റ്റർ  ചെയ്തു. ലോക് ഡൗൺ ലംഘിച്ച നാനൂറോളം വാഹനങ്ങൾ കോഴിക്കോട് സിറ്റി പൊലീസ് പിടിച്ചെടുത്തു. തൽക്കാലം വാഹനങ്ങൾ വിട്ട് നൽകില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ എവി ജോർജ്ജ് അറിയിച്ചു. കാസർകോട് 19 കേസുകൾ രജിസ്റ്റർ ചെയ്തു.   20 പേരെ അറസ്റ്റ് ചെയ്തു. 16 വാഹനങ്ങൾ പിടികൂടി. 

രണ്ട് ലോറികളിലായി തലശ്ശേരിയിൽ നിന്ന് സേലത്തേക്ക് കൊണ്ട് പോവുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പയ്യോളി പൊലീസ് പിടികൂടി. 69 തൊഴിലാളികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെ കരുതൽ തടങ്കലിലേക്ക് മാറ്റും.

നിരോധാനാജ്ഞ ലംഘിച്ച പാറശാലയിൽ ഇഞ്ചിവിളയിൽ തടിച്ചുകൂടി ബഹളംവച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ വിരട്ടിയോടിച്ച പാറശാല എസ്ഐക്കും മൂന്നു പൊലീസുകാർക്ക് തിരുവനന്തപുരം റേഞ്ച് ഡിഐജി മികച്ച സേനത്തിനുള്ള സർട്ടിഫിക്കറ്റ് നൽകി.

ഡിവൈഎഫ്ഐ പ്രവർത്തകരുടെ പരാതിയിൽ ആൾക്കൂട്ടത്തെ പരിച്ചുവിട്ട പൊലീസുകാർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കാൻ നീക്കം നടന്നത് വിവാദമായിരുന്നു. അവശ്യ സർവ്വീസിൽ ജോലി ചെയ്യുന്നവർക്കുള്ള വാഹന യാത്രക്ക് പൊലീസ് പാസ് നൽകാനുള്ള തീരുമാനം പിൻവലിച്ചു.

സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാരും മറ്റ് ജീവനക്കാരും. മെ‍ഡിക്കൽ ഷോപ്പ് മെഡിക്കൽ ലാബ് ജീവനക്കാർ, ആംബലുൻസ് ഡ്രൈവർമാർ, മൊബൈൽ ടവർ ടെക്നീഷ്യൻമാർ., ഡാറ്റാ സെൻറർ ജീവനക്കാർ, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്സ് , സ്വകാര്യ സുരക്ഷാ ജീവനക്കാർ , ബാങ്ക് ജീവനക്കാർ, പാചകവാതക വിതരണക്കാർ എന്നിവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൻറെ തിരിച്ചറിൽ കാർഡ് കാണിച്ചാൽ വാഹനത്തില്‍ യാത്ര ചെയ്യാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സിപിഎം സംസ്ഥാന സമിതിയില്‍ എംവി ഗോവിന്ദൻ
രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; 'സിപിഎം അക്രമം ജനശ്രദ്ധ തിരിക്കാനുള്ള ശ്രമം', വിമർശനവുമായി സണ്ണി ജോസഫ്