
പത്തനംതിട്ട: സംസ്ഥാനത്ത് പത്തനംതിട്ട ജില്ലയിൽ ഇന്ന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത് രണ്ട് പേർക്കാണ്. രണ്ട് പേരും വിദേശത്ത് നിന്നും എത്തിയവർ. എന്നാൽ സ്ഥിരീകരിച്ചവരിൽ ഒരാൾക്ക് രോഗലക്ഷണമൊന്നും ഉണ്ടായിരുന്നില്ലെന്നത് ആശങ്കപ്പെടുത്തുന്നതാണ്. യുകെയിൽ നിന്നും വന്ന ഇയാൾ മാർച്ച് 14 നാണ് നാട്ടിലെത്തിയത്. രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരുന്നതിനെത്തുടർന്ന് ഇയാൾ നാട്ടിലെത്തിയ ശേഷം പല ദിവസങ്ങളിൽ ബന്ധുവീടുകളിൽ സന്ദൾശനം നടത്തുകയും കുടുംബാംഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും ഇയാൾ വിദേശത്ത് നിന്നും എത്തിയതായിരുന്നാൽ നാട്ടുകാർ ആരോഗ്യവകുപ്പിനെ വിവരമറിച്ചു. ഇതേത്തുടർന്ന് ജില്ലാഭരണകൂടമെത്തി ഇയാളുടെ സാമ്പിളുകൾ എടുക്കുകയും രോഗംസ്ഥിരീകരിക്കുകയുമായിരുന്നു.
രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത് സംസ്ഥാനത്ത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയേക്കും. കൂടുതൽ പേരുമായി സമ്പർക്കം പുലർത്തിയിരുന്നുവെന്നതിനാൽ ഇനി ഇയാളുടെ റൂട്ട്മാപ്പടക്കം തയ്യാറാക്കേണ്ടതുണ്ട്. ഇതുവരേയും രോഗലക്ഷണങ്ങൽ കാണിക്കുന്നുണ്ടെങ്കിലാണ് കൂടുതൽ പേരെയും ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കുന്നത്. രോഗ ലക്ഷണങ്ങലില്ലാത്തവരിലേക്കും രോഗം പടർന്നാലത് സ്ഥിതി കൂടുതൽ ഗുരുതരമാക്കും.
പത്തനംതിട്ടയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ ദുബായിൽ നിന്ന് എത്തിയതാണ്. മാർച്ച് 21 നാണ് ഇയാൾ നാട്ടിൽ എത്തിയത്. ജില്ലയിൽ പുതുതായി ഒരാളെ ആശുപത്രിയിൽ പ്രവേശിച്ചു. 21 പേരാണ് നിലവിൽ ആശുപത്രിയിലുണ്ട്. 7361 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam