കഴിഞ്ഞ മൂന്നു മാസത്തിനിടെ കൊല്ലപ്പെട്ടത് 18 പശുക്കള്‍; മൂന്നാറിൽ കടുവയുടെ ആക്രമണം തുടര്‍ക്കഥയാകുന്നു, ക്ഷീരമേഖലയ്ക്ക് വൻ തിരിച്ചടി

Published : Apr 27, 2026, 12:23 PM IST
munnar tiger

Synopsis

മൂന്നാറിൽ അടിക്കടിയുണ്ടാകുന്ന വന്യമൃഗാക്രമണം ക്ഷീരമേഖലക്ക് വൻ തിരിച്ചടി. കഴിഞ്ഞ 3 മാസത്തിനിടെ 18 പശുക്കൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് കർഷകരുടെ കണക്ക്. മൂന്നാറിലെ പ്രതിദിന പാലുൽപാദനത്തിൽ 1500 ലിറ്ററിലേറെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്

ഇടുക്കി: മൂന്നാറിൽ അടിക്കടിയുണ്ടാകുന്ന വന്യമൃഗാക്രമണം ക്ഷീരമേഖലക്ക് വൻ തിരിച്ചടി. കഴിഞ്ഞ 3 മാസത്തിനിടെ 18 പശുക്കൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് കർഷകരുടെ കണക്ക്. മൂന്നാറിലെ പ്രതിദിന പാലുൽപാദനത്തിൽ 1500 ലിറ്ററിലേറെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കാട്ടിലെ സ്വാഭാവിക ഇരകളെ ഉപേക്ഷിച്ച് കടുവകൾ നാട്ടിലിറങ്ങുന്നതിനെക്കുറിച്ച് വിദഗ്ധ പഠനം വേണമെന്ന ആവശ്യം ശക്തമാണ്. ഇടുക്കിയിലെ തോട്ടംമേഖലയിൽ കന്നുകാലികൾക്ക് നേരെ കടുവകളുടെ ആക്രമണം ആവർത്തിക്കുന്ന സംഭവമായി മാറിയിരിക്കുകയാണിപ്പോള്‍. 

ഉപജീവനമാർഗ്ഗമായ പശുക്കൾക്ക് നേരെയുളള ആക്രമണങ്ങൾ ഗുരുതരമായ ആശങ്കകളാണ് കര്‍ഷകര്‍ പങ്കുവെക്കുന്നത്. പാൽ ഉത്പാദനത്തിന് കൂടി പ്രാധാന്യമുളള മൂന്നാറിൽ നിലവിൽ ഉത്പാദനം വലിയരീതിയിലാണ് കുറഞ്ഞിരിക്കുന്നത്. ലക്ഷ്മി മിൽക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ കഴിഞ്ഞവർഷത്തെ കണക്ക് പ്രകാരം പ്രതിദിന ഉത്പാനം 5000 ലിറ്ററായിരുന്നു. നിലവിൽ 3500നും 4000ത്തിനുമിടയിലാണ് ഇടയിലാണിത്.പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞതും, കടുവപ്പേടിയിൽ കർഷകർ മേഖലയിൽ നിന്ന് പിന്തിരിയുന്നതുമാണ് പാൽ ഉത്പാദനം ഗണ്യമായി കുറയാൻ കാരണമെന്ന് ലക്ഷ്മി മിൽക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി പ്രസിഡന്‍റ് പരമശിവം പറയുന്നു. 

മൂന്നാറിലെ നെയ്മക്കാട്, ലക്ഷ്മി, തലയാർ തുടങ്ങിയ ഇടങ്ങളിലാണ് കടുവകളുടെ ആക്രമണം രൂക്ഷമായിരിക്കുന്നത്. അടുത്തിടെ ആരോഗ്യമുളള അഞ്ച് വയസ്സ് മാത്രം പ്രായമുളള കടുവയാണ് വനംവകുപ്പിന്‍റെ കൂട്ടിലായത്. സമാന പ്രായത്തിലുളള കടുവകളാണ് കാട്ടിലെ ഇരകളെവിട്ട് തോട്ടത്തിൽ മേയുന്ന പശുക്കളെ തേടി നാട്ടിലേക്കിറങ്ങുന്നതെന്നതാണ് യാഥാർത്ഥ്യം. മൂന്നാർ മേഖലയിൽ നിലവിൽ എത്രകടുവകളുണ്ടെന്നോ ആവാസ വ്യവസ്ഥയിലുൾപ്പെടെ മാറ്റമുണ്ടോ എന്നതിനെക്കുറിച്ച് ഇതുവരെ ഒരുപഠനവും നടന്നിട്ടുമില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നേതാക്കളുടെ പിആർ പോര്: പൂരത്തിന് വെടിക്കെട്ട് ഇല്ലാതിരുന്നതിനാൽ ആ നിരാശ ഒഴിവാക്കാനുള്ള വെടിക്കെട്ടാണിതെന്ന് കെ മുരളീധരൻ
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര്; ചെന്നിത്തലയുടെ പത്രപരസ്യത്തിൽ പ്രതികരിച്ച് സണ്ണി ജോസഫ്