ഇന്നലെയാണ് അഴിമുഖത്തേക്ക് പോകുന്ന സമയത്ത് ശക്തമായ തിരയിൽ പെട്ട് അഞ്ചുതെങ്ങ് സ്വദേശിയായ ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളം മറിയുന്നത്.

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ട് തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. തെരച്ചിൽ വൈകുന്നതിൽ പ്രതിഷേധിച്ച് കുടുംബാം​ഗങ്ങൾ കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. തെരച്ചിലിനായി മറൈൻ എൻഫോഴ്സ്മെന്റ് കപ്പൽ വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ടു. ഹെലികോപ്റ്റർ ഉപയോ​ഗിച്ചും തെരച്ചിൽ നടത്തും. കുടുംബാം​ഗങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണ് കൂടുതൽ ഇടപെടൽ ഉണ്ടായിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായതാണ് തെരച്ചിൽ ദുഷ്കരമായതെന്ന് നേവിയും കോസ്റ്റൽ ​ഗാർഡും പറയുന്നത്. ഇന്നലെയാണ് അഴിമുഖത്തേക്ക് പോകുന്ന സമയത്ത് ശക്തമായ തിരയിൽ പെട്ട് അഞ്ചുതെങ്ങ് സ്വദേശിയായ ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളം മറിയുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming