പട്രോളിങിനിടെ ബൈക്കുമായി കണ്ട 18കാരനെ സംശയം; ചോദ്യം ചെയ്തപ്പോൾ വെളിച്ചത്തുവന്നത് ഉത്സവപ്പറമ്പിലെ വാഹന മോഷണം

Published : May 06, 2024, 05:46 AM IST
പട്രോളിങിനിടെ ബൈക്കുമായി കണ്ട 18കാരനെ സംശയം; ചോദ്യം ചെയ്തപ്പോൾ വെളിച്ചത്തുവന്നത് ഉത്സവപ്പറമ്പിലെ വാഹന മോഷണം

Synopsis

ഉത്സവ പറമ്പുകള്‍ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തുന്നയാളാണോ എന്നത് അടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

കോളനിയിലെ എം.വി മഹേഷിനെയാണ് (18) ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം  പിടികൂടിയത്. നൈറ്റ് പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ ബൈക്കുമായി കണ്ടെത്തിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തതാണ് വഴിത്തിരിവായത്. 

മുട്ടിലില്‍ ഉത്സവപറമ്പില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിള്‍ മഹേഷ് മോഷ്ടിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉത്സവ പറമ്പുകള്‍ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തുന്നയാളാണോ, മറ്റു കേസുകളില്‍ യുവാവ് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ പോലീസ് വിശദമായി അന്വേഷിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

തൃശൂർ മുതൽ കാസ‍ർകോട് വരെ നാളെ സമ്പൂർണ അവധി; രണ്ടാംഘട്ട വോട്ടെടുപ്പ് 7 ജില്ലകളിൽ, അറിയേണ്ടതെല്ലാം
ദിലീപ് അനുകൂല പ്രസ്താവന വേണ്ടിയിരുന്നില്ലെന്ന് സണ്ണി ജോസഫ്; 'അടൂർ പ്രകാശ് പറഞ്ഞതല്ല കോൺ​ഗ്രസ് നിലപാട്'