ഇരുമ്പ് കൂട്ടിൽ വലിയ കന്നാസ്; കുന്ദമംഗലത്തെ ഗോഡൗണിൽ പരിശോധന; പൊലീസ് പിടിച്ചത് 18000 ലിറ്റ‍ർ വ്യാജ ഡീസൽ!

Published : Jan 07, 2025, 07:11 PM IST
ഇരുമ്പ് കൂട്ടിൽ വലിയ കന്നാസ്; കുന്ദമംഗലത്തെ ഗോഡൗണിൽ പരിശോധന; പൊലീസ് പിടിച്ചത് 18000 ലിറ്റ‍ർ വ്യാജ ഡീസൽ!

Synopsis

കോഴിക്കോട് കുന്ദമംഗലത്ത് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വ്യാജ ഡീസൽ ശേഖരം പൊലീസ് പിടികൂടി

കോഴിക്കോട്:  കുന്ദമംഗലത്ത് സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്നും 18000ലിറ്റർ വ്യാജ ഡീസൽ പിടികൂടിയതായി പൊലീസ്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ വ്യാജ ഡീസൽ ശേഖരം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് എ സി പി ഉൾപ്പെടെയുള്ളവർ സ്ഥലത്ത് പരിശോധന നടത്തുകയാണ്. ആരെയെങ്കിലും അറസ്റ്റ് ചെയ്തോയെന്നത് സംബന്ധിച്ച് ഇതുവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എവിടെ നിന്നാണ് ഈ വ്യാജ ഇന്ധനം എത്തിയതെന്നടക്കം വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഗോഡൗണിൽ ഇരുമ്പ് കൂടുകൾക്കകത്ത് വലിയ കന്നാസിലാണ് വ്യാജ ഡീസൽ സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഗോഡൗണിൽ പരിശോധന നടത്തിയത്.

PREV
Read more Articles on
click me!

Recommended Stories

സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'
തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍