തടയാൻ ശ്രമിച്ചിട്ടും നടന്നില്ല, വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Published : Aug 21, 2026, 08:01 PM IST
19 year old student dies after being struck by train in kollam

Synopsis

19-കാരിയായ വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കൊല്ലം - കാരുവേലിൽ പുത്തൻ നടയിൽ വിജയ ഭവനിൽ വിജയൻ പുഷ്പ ദമ്പതികളുടെ മകൾ ആമി എന്ന് വിളിക്കുന്ന അഭിരാമിയെ ആണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്

കൊല്ലം: 19-കാരിയായ വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കൊല്ലം - കാരുവേലിൽ പുത്തൻ നടയിൽ വിജയ ഭവനിൽ വിജയൻ പുഷ്പ ദമ്പതികളുടെ മകൾ ആമി എന്ന് വിളിക്കുന്ന അഭിരാമിയെ ആണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. രാവിലെ ക്ലാസിന് പോകാനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. നെടുമ്പായികളും സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിക്ക് സമീപം റെയിൽവേ ട്രാക്കിന്‍റെ ഭാഗത്തായി കുട്ടിയെ സംശയാസ്പദമായി പലരും കണ്ടു. കാര്യം തിരക്കിയവരോട് കുട്ടി പരസ്പരവിരുദ്ധമായി കാര്യങ്ങൾ പറയുകയും ആക്രോശിക്കുകയും ചെയ്തുവെന്നാണ് വിവരം. 10 :30 ഓടെ ട്രെയിനിന്‍റെ മുന്നിൽ ചാടുകയായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു. രണ്ടുപേർ ഓടിയെത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ ബാഗ് വലിച്ചെറിഞ്ഞ ശേഷം ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു. എഴുകോൺ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പണം തട്ടിയെടുത്തെന്ന് വ്യാജ പരാതി, ഓട്ടോ ഡ്രൈവറുടെ കള്ളക്കളി പൊളിഞ്ഞു; അറസ്റ്റിലായി
രാജ്യത്തെ വിഭജിക്കുന്ന നയങ്ങളാണ് കേന്ദ്രത്തിന്‍റേത്, 12 വർഷമായി പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യം; രൂക്ഷ വിമർശനവുമായി ഐഷി ഘോഷ്