10 രൂപക്ക് കുപ്പിവെളളം, മിനി ബാങ്കിംഗ്, ചോട്ടുഗ്യാസ് സിലിണ്ടറുകൾ; 1959 റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി സർക്കാർ

Published : May 17, 2025, 03:29 AM IST
10 രൂപക്ക് കുപ്പിവെളളം, മിനി ബാങ്കിംഗ്, ചോട്ടുഗ്യാസ് സിലിണ്ടറുകൾ; 1959 റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി സർക്കാർ

Synopsis

ഇതിനോടകം 1959 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന സ‍‌‍‌‌‌‌ർക്കാ‍‌ർ.

തിരുവനന്തപുരം: കേരളത്തിൽ ഇത് വരെ 1959 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന സ‍‌‍‌‌‌‌ർക്കാ‍‌ർ. റേഷൻ വിതരണത്തിന് പുറമെ മിനി ബാങ്കിംഗ് സേവനങ്ങൾ, യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം, ചോട്ടുഗ്യാസ് സിലിണ്ടറുകൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ, കൃഷി-വ്യവസായ വകുപ്പുകൾക്ക് കീഴിലെ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം കെ-സ്റ്റോറുകളിൽ ലഭ്യമാണ്. സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തുന്ന പദ്ധതിയെന്നും കേരള ‌സർക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‌ർണ രൂപം:

'സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തുന്ന പദ്ധതി. ഇതിനകം 1959 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ട്.

റേഷൻ വിതരണത്തിന് പുറമെ, സാധാരണക്കാരന് ഉപകാരപ്രദമായ നിരവധി സേവനങ്ങളും ഉൽപ്പന്നങ്ങളുമാണ് കെ-സ്റ്റോറുകളിലൂടെ ലഭ്യമാണ്. മിനി ബാങ്കിംഗ് സേവനങ്ങൾ, യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം, ചോട്ടുഗ്യാസ് സിലിണ്ടറുകൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ, കൃഷി-വ്യവസായ വകുപ്പുകൾക്ക് കീഴിലെ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം കെ-സ്റ്റോറുകളിൽ ലഭ്യമാണ്. ഈ അധിക സേവനങ്ങളിലൂടെ മാത്രം 11.5 കോടി രൂപയുടെ വ്യാപാരം നടന്നുവെന്നത് ഈ സംരംഭത്തിന്റെ വിജയത്തെ സൂചിപ്പിക്കുന്നു.

എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യവകുപ്പ് നടപ്പാക്കിയ പദ്ധതി ഏറെ ശ്രദ്ധേയമാണ്. കേവലം 10 രൂപ നിരക്കിൽ ഗുണമേന്മയുള്ള കുപ്പിവെള്ളം റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നത് സാധാരണക്കാർക്ക് വലിയൊരാശ്വാസമാണ്. അതുപോലെ, ചെറുധാന്യങ്ങളുടെ പോഷകഗുണങ്ങളെക്കുറിച്ച് അവബോധം നൽകാനായി റാഗിപ്പൊടി റേഷൻ കടകളിലൂടെ വിതരണം ചെയ്യാൻ ആരംഭിച്ചത് ആരോഗ്യകരമായ ഭക്ഷണശീലം വളർത്താൻ സഹായകമാകും.

കെ-സ്റ്റോറുകൾ വെറും റേഷൻ കടകൾ എന്നതിൽ നിന്ന് സാധാരണക്കാരന്റെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു ജനകീയ കേന്ദ്രമായി മാറുകയാണ്. പൊതുവിതരണ സമ്പ്രദായത്തെ കൂടുതൽ ജനസൗഹൃദപരവും കാര്യക്ഷമവുമാക്കുകയാണ് ഭക്ഷ്യവകുപ്പിന്റെ നൂതനമായ ഈ കാൽവയ്പ്പുകൾ.'- കേരള സർക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

10 രൂപ നിരക്കിൽ ഗുണമേന്മയുള്ള കുപ്പിവെള്ളം റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നത് സാധാരണക്കാർക്ക് വലിയൊരാശ്വാസമാണ്. ചെറുധാന്യങ്ങളുടെ പോഷകഗുണങ്ങളെക്കുറിച്ച് അവബോധം നൽകാനായി റാഗിപ്പൊടി റേഷൻ കടകളിലൂടെ വിതരണം ചെയ്യാൻ ആരംഭിച്ചത് ആരോഗ്യകരമായ ഭക്ഷണശീലം വളർത്താൻ സഹായകമാകുമെന്നും പോസ്റ്റിൽ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ