ഒരേ വലിപ്പത്തിൽ മണികൾ കോര്‍ത്ത നീണ്ട മാല; കൊളുത്തിന് അസാധാരണ വലിപ്പം, വയനാട്ടിൽ 1.6 കിലോ സ്വര്‍ണം പിടിച്ചു

Published : Mar 14, 2024, 06:44 PM ISTUpdated : Mar 14, 2024, 06:57 PM IST
ഒരേ വലിപ്പത്തിൽ മണികൾ കോര്‍ത്ത നീണ്ട മാല; കൊളുത്തിന് അസാധാരണ വലിപ്പം, വയനാട്ടിൽ 1.6 കിലോ സ്വര്‍ണം പിടിച്ചു

Synopsis

ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന 1.600 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടിയത്

മാനന്തവാടി: തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ രേഖകളില്ലാത്ത കടത്തിക്കൊണ്ടുവന്ന സ്വര്‍ണം പിടികൂടി. ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന 1.600 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം നിലമ്പൂര്‍ മൂത്തേടം സ്വദേശികളായ ചെട്ടിയാംത്തൊടിയില്‍ വീട്ടില്‍ റഷീദ്, മദാരി വീട്ടില്‍ നൗഫല്‍, നിലമ്പൂര്‍ കരിമ്പുഴ സ്വദേശിനിയായ പൊറ്റമ്മല്‍ വീട്ടില്‍ നസീമ എന്നിവരെ കസ്റ്റഡിയിലെടുത്തു.

വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി.എന്‍. സുധീ നേതൃത്വത്തില്‍ തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍, വയനാട് എക്‌സൈസ് ഇന്റലിജന്‍സ്, എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ്  എന്നിവര്‍ സംയുക്തമായിട്ടായിരുന്നു പരിശോധന. എക്‌സൈസ് ഇന്റലിജന്‍സ്  ഇന്‍സ്‌പെക്ടര്‍ കെ. ഷാജി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. രാജേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് വെങ്ങാലിക്കുന്നേല്‍, സന്തോഷ് കൊമ്പ്രാന്‍ കണ്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.വി. രജിത്ത്, പി.എന്‍. ശശികുമാര്‍, ഇ.എസ്. ജെയ്‌മോന്‍, കെ. അനൂപ് കുമാര്‍, ഡ്രൈവര്‍ കെ. പ്രസാദ് എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു. 

സ്വര്‍ണവും, വാഹനവും, കസ്റ്റഡിയിലെടുത്തവരെയും തുടര്‍ നടപടികള്‍ക്കായി ജി എസ് ടി വകുപ്പിന് കൈമാറി. ജി എസ് ടി വകുപ്പിലെ ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.

മരം മുറിച്ചിട്ടത് നീക്കാനെത്തിയ തൊഴിലാളികൾ കണ്ടത് അസ്ഥികൂടം,തുണിയുടെ അംശങ്ങളും; കാണാതായവരെക്കുറിച്ച് അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K