
തൃശൂര്‍: ചാലക്കുടി മുരിങ്ങൂര്‍ പാലത്തിനടിയില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സമീപത്തെ പറമ്പില്‍ മരം വെട്ടാനെത്തിയവരാണ് അസ്ഥികൂടം കണ്ടത്. പുരുഷന്‍റേതെന്നാണ് പ്രാഥമിക നിഗമനം. മുരിങ്ങൂര്‍ മേലൂര്‍ റൂട്ടിലെ പാലത്തുഴിപ്പാലത്തിന്‍റെ കള്‍വര്‍ട്ടിനടിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കഴിഞ്ഞ കുറേ നാളുകളായി ഈ ഭാഗം കാടു കയറിക്കിടക്കുകയായിരുന്നു. നാട്ടുകാര്‍ മാലിന്യം തള്ളാന്‍ ഉപയോഗിക്കുന്ന സ്ഥലം. മുന്നാഴ്ച മുമ്പാണ് തൊട്ടടുത്ത പറമ്പിലെ കാടു വെട്ടിത്തെളിച്ചത്. ഇന്ന് പറമ്പിലെ മരം മുറിക്കുന്നതിന് തൊഴിലാളികളുമെത്തി.
മരം മുറിച്ചിട്ടത് നീക്കം ചെയ്യുന്നതിനെത്തിയപ്പോഴാണ് കള്‍വര്‍ട്ടിനടിയില്‍ അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് തൊഴിലാളികളത് ജന പ്രതിനിധികളെ അറിയിച്ചു. പിന്നാലെ കൊരട്ടി പൊലീസ് സ്ഥലത്തെത്തി. അസ്ഥികൂടാവശിഷ്ടങ്ങളില്‍ തുണിയുടെ അംശവുമുണ്ടായിരുന്നു. അസ്ഥികൂടം പുരുഷന്‍റേതാണെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക്, ഫിംഗര്‍ പ്രിന്‍റ് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ വിശദ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. സമീപ പ്രദേശങ്ങളില്‍ നിന്നും അടുത്തിടെ കാണാതായവരെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലീസ് തേടുന്നുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam