സംഘാംഗങ്ങൾ കൂടുതലും മലയാളികൾ, പ്രധാന പ്രതി കൊച്ചിയിൽ പിടിയിൽ; രാജസ്ഥാനിലെ റിട്ടയേർഡ് ജഡ്‌ജിയെ വിർച്വൽ അറസ്റ്റിലാക്കി 2.5 കോടി തട്ടിയെന്ന് കേസ്

Published : Oct 20, 2026, 11:38 AM IST
Anand Babu Virtual Arrest Fraud

Synopsis

രാജസ്ഥാനിൽ വിരമിച്ച ജഡ്ജിയെ വെർച്വൽ അറസ്റ്റ് ഭീഷണിയിലൂടെ കബളിപ്പിച്ച് 2.5 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാനി കൊച്ചിയിൽ പിടിയിലായി. പുൽവാമ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു തട്ടിപ്പ്. രാജസ്ഥാൻ പൊലീസും കൊച്ചി സിറ്റി പൊലീസും സംയുക്തമായാണ് വരാപ്പുഴ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊച്ചി: രാജസ്ഥാനിൽ വിരമിച്ച ജഡ്‌ജിയിൽ നിന്ന് വെർച്വൽ അറസ്റ്റ് ഭീഷണിയിലൂടെ 2.5 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രധാന സംഘാംഗം കൊച്ചിയിൽ അറസ്റ്റിലായി. വരാപ്പുഴ മണ്ണാംതുരുത്ത് ചിറ്റേത്ത് വീട്ടിൽ ആനന്ദ് ബാബുവിനെ (32) ആണ് രാജസ്ഥാൻ പൊലീസും കൊച്ചി സിറ്റി പൊലീസും ചേർന്ന് വരാപ്പുഴയിൽ നിന്ന് പിടികൂടിയത്. കേസിന്റെ അന്വേഷണത്തിനായി രാജസ്ഥാൻ പൊലീസ് സംഘം കൊച്ചിയിലെത്തുകയും കൊച്ചി സിറ്റി പൊലീസിൻ്റെ സഹായം തേടുകയും ചെയ്‌തിരുന്നു.

പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതികൾ രാജസ്ഥാനിലെ റിട്ടയേർഡ് ജഡ്‌ജിയെ ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിലാക്കി തട്ടിപ്പ് നടത്തിയത്. എറണാകുളം സെൻട്രൽ എ.സി.പി സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രാജസ്ഥാൻ പൊലീസും ചേർന്ന് വരാപ്പുഴയിൽ നടത്തിയ തിരച്ചിലിലാണ് പ്രതി വലയിലായത്. കേസിലെ കൂടുതൽ പ്രതികൾ കേരളത്തിൽ നിന്നുള്ളവരാണെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചു. സബ് ഇൻസ്പെക്ടർമാരായ അനൂപ് സി., ഹരീഷ്, ഇ.എം. ഷാജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുനിൽ ജലീൽ, എസ്.സി.പി.ഒമാരായ ഹരീഷ് ബാബു, വിബിൻ, ഷിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലുവയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം
'ഉയർന്ന തുകയ്ക്ക് വൈദ്യുതി വാങ്ങിയത് എന്തിന്?', വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നീക്കം പിൻവലിക്കണമെന്നും കെ കൃഷ്‌ണൻകുട്ടി