പനി ബാധിച്ച് പെരുമ്പാവൂരിൽ 2 മാസം പ്രായമായ കുഞ്ഞ് മരിച്ചു; ആശുപത്രിയിലേക്ക് വാഹനം കിട്ടിയില്ലെന്ന് കുടുംബം

Published : Mar 17, 2025, 03:34 PM ISTUpdated : Mar 17, 2025, 04:12 PM IST
പനി ബാധിച്ച് പെരുമ്പാവൂരിൽ 2 മാസം പ്രായമായ കുഞ്ഞ് മരിച്ചു; ആശുപത്രിയിലേക്ക് വാഹനം കിട്ടിയില്ലെന്ന് കുടുംബം

Synopsis

അസം സ്വദേശികളായ ദമ്പതികളുടെ 2 മാസം പ്രായമായ കുഞ്ഞ് പെരുമ്പാവൂരിൽ പനി ബാധിച്ച് മരിച്ചു

കൊച്ചി: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ രണ്ടുമാസം പ്രായമുള്ള ആൺകുട്ടി മരിച്ചു. അസം സ്വദേശികളായ മൊയ്തുൽ ഇസ്ലാം, ഖാലിദ ഖത്തൂൻ എന്നിവരുടെ മകനാണ് മരിച്ചത്. പെരുമ്പാവൂർ ഒക്കലിലാണ് കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. ഇന്ന് പുലർച്ചെ കുട്ടിക്ക് നല്ല പനി അനുഭവപ്പെട്ടു. ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വാഹനങ്ങൾ ഒന്നും ലഭിച്ചില്ലെന്ന് മാതാപിതാക്കൾ പറയുന്നു. വാഹനം കിട്ടാത്തതറിഞ്ഞ് സ്ഥലത്തെത്തിയ വീട്ടുടമയാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

PREV
click me!

Recommended Stories

വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയത് 90 ഓളം ഹർജികൾ, വിട്ടുകൊടുക്കാതെ നടിയുടെ തടസ ഹർജികൾ; ജില്ലാ ജഡ്ജി വരെ സംശയ നിഴലിലായ അസാധാരണ പോരാട്ടം
മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്