
കൊച്ചി: 20കാരിയായ ഇതര സംസ്ഥാന യുവതിയെ കാണാനില്ലെന്ന് കൊച്ചി സിറ്റി പൊലീസ്. പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. മേഘാലയ സ്വദേശിയായ 20 വയസ്സുള്ള മോനിഷ എന്ന പെൺകുട്ടിയെയാണ് കാണാതായത്. ജനുവരി 20 രാവിലെ 07.00 മണിമുതലാണ് കാണാതായത്. കാക്കനാട് നിലംപതിഞ്ഞിമുകളിലുള്ള കെന്നഡ് ബഡ്ജറ്റ് ലോഡ്ജിലായിരുന്നു താമസം. അവിടെ നിന്ന് തൊട്ടുടുത്ത മുറിയിൽ താമസിക്കുന്ന ദീപക്ക് എന്ന് വിളിക്കുന്ന ബേത് ബഹദൂർ ഛേത്രി എന്നയാളുടെ ഒപ്പം പാലാരിവട്ടം പൈപ്പ് ലൈനിലുള്ള റസ്റ്റോറന്റിലേക്ക് ഇന്റർവ്യൂവിന് പോകുകയാണന്ന് പറഞ്ഞാണ് ഇറങ്ങിയത്.
എന്നാൽ, എത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താതായതോടെ ഇൻഫോപാർക്ക് പൊലീസിൽ പരാതി ലഭിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്. യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറുകളിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. Inspector of Police – 9497962051, Sub Inspector of Police – 9497962053, Infopark Police Station - 04842415400.
കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam