ജ്യാമത്തിലിറങ്ങിയ പ്രതി ഉത്സവ പറമ്പിലെത്തിയത് ആയുധങ്ങളുമായി; പൊലീസ് അറസ്റ്റ് ചെയ്തു

Published : Mar 06, 2025, 12:21 PM IST
ജ്യാമത്തിലിറങ്ങിയ പ്രതി ഉത്സവ പറമ്പിലെത്തിയത് ആയുധങ്ങളുമായി; പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

മയക്കുമരുന്ന് കൈവശം വെച്ചതിന് രണ്ട് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.

ആലപ്പുഴ: ഉത്സവ പറമ്പിൽ മാരകായുധങ്ങളുമായെത്തിയ യുവാവ് പിടിയില്‍. വടക്കനാര്യാട് സ്വദേശി ആദവത്ത് (20) നെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കാവുങ്കൽ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് പടയണിമേളത്തിൽ പങ്കെടുക്കുന്നതിനിടെയാണ് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഇയാള്‍ പിടിയിലായത്. 

മയക്കുമരുന്ന് കൈവശം വച്ചതിന് മാരാരിക്കുളം, മണ്ണഞ്ചേരി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. മൂന്ന് മാസം മുമ്പ് പാതിരപ്പള്ളി ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍റെ തലയ്ക്ക് ബിയർ കുപ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ ജാമ്യമെടുത്തിലിറങ്ങിയതാണ് ഇയാൾ. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Read More:പേപ്പർ പന്ത് മുഖത്തെറിഞ്ഞു, ചോദ്യം ചെയ്തപ്പോള്‍ ഹെല്‍മറ്റൂരി അടിച്ചു; ബൈക്ക് യാത്രികനെ അക്രമിച്ച സംഘം പിടിയിൽ
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം