കൊവിഡ് 19 കേരളത്തില്‍: കാസര്‍കോട് 84 രോഗികള്‍; സംസ്ഥാനത്തെ രോഗബാധിതരുടെ സമ്പൂര്‍ണചിത്രം

By Web TeamFirst Published Mar 29, 2020, 7:04 PM IST
Highlights

ഏറ്റവും കൂടുതൽ കൊവിഡ് 19 ബാധിതരുള്ളത് കാസർകോട്ടാണ്. 84 പേരിൽ ഇവിടെ രോ​ഗം സ്ഥിരീകരിച്ചു. കണ്ണൂരിൽ 34 പേരിൽ കൊറോണ വൈറസ് ബാധ കണ്ടെത്തി. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വരെയുള്ള കണക്കുകളിൽ ആകെ 202 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 181 പേരാണ് ചികിത്സയിലുള്ളത്. ഏറ്റവും കൂടുതൽ കൊവിഡ് 19 രോഗ ബാധിതരുള്ളത് കാസർകോട്ടാണ്. 84 പേര്‍ക്ക് ഇവിടെ രോ​ഗം സ്ഥിരീകരിച്ചു. കണ്ണൂരിൽ 34 പേര്‍ക്കാണ് രോഗ ബാധയുള്ളതായി കണ്ടെത്തിയത്.

എറണാകുളം ജില്ലയിൽ -14, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ -9, തിരുവനന്തപുരം ജില്ലയിൽ -7, പാലക്കാട്, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ -5, കോട്ടയം ജില്ലയിൽ -3, കൊല്ലം, ഇടുക്കി ജില്ലകളിൽ -2, ആലപ്പുഴ, വയനാട് എന്നീ ജില്ലകളിൽ -1 എന്നിങ്ങനെയാണ് കൊവിഡ് 19 ബാധിതരുടെ കണക്കുകൾ. വയനാട് ആലപ്പുഴ ജില്ലകളിലാണ് വൈറസ് ബാധിതർ ഏറ്റവും കുറവുള്ളത്. 

മാർച്ച് 29 ന് സംസ്ഥാനത്ത് 20 പേർ കൊറോണ വൈറസ് ബാധിതരെന്ന് കണ്ടെത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധനയ്ക്കായി നിയോ​ഗിച്ചിരുന്നവരിൽ ഉൾപ്പെട്ട ആരോ​ഗ്യപ്രവർത്തകനാണ് ഇവരിലൊരാൾ. ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ഇയാളിൽ ഇന്നലെയാണ് രോ​​ഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മെഡിക്കൽ സംഘവും എയർപോർട്ട് ജീവനക്കാരും നിരീക്ഷണത്തിലാണ്. പത്തനംതിട്ട ജില്ലയിൽ ചികിത്സയിലായിരുന്ന നാലുപേരുടെ പരിശോധനാഫലം നെ​ഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.


 

click me!