സംസ്ഥാന വ്യാപകമായി അതിഥി തൊഴിലാളി ക്യാംപുകളിൽ പൊലീസ് പരിശോധനയും ബോധവത്കരണവും

By Web TeamFirst Published Mar 29, 2020, 6:59 PM IST
Highlights

ഡിജിപി നിർദ്ദേശത്തിന് പിന്നാലെ അതിഥി തൊഴിലാളികൾ ഏറെയുള്ള  എറണാകുളം പെരുമ്പാവൂരിൽ പോലീസ് റൂട്ട് മാർച്ചും ബോധവൽക്കരണവും നടത്തി.


കൊച്ചി: സംസ്ഥാന വ്യാപകമായി ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ  പോലീസ് പരിശോധനയും ബോധവൽക്കരണവും.  പായിപ്പാട് ലോക് ഡൗൺ ലംഘിച്ച് തൊഴിലാളികൾ റോഡിലിറങ്ങിയതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ഡിജിപി നിർദ്ദേശത്തിന് പിന്നാലെ അതിഥി തൊഴിലാളികൾ ഏറെയുള്ള  എറണാകുളം പെരുമ്പാവൂരിൽ പോലീസ് റൂട്ട് മാർച്ചും ബോധവൽക്കരണവും നടത്തി.

സുരക്ഷാ മുൻകരുതലുകെളെല്ലം  അവഗണിച്ച് പായാപ്പാട്ട് നൂറ് കണക്കിന് തൊഴിലാളികൾ പുറത്തിറങ്ങിയതോടെയാണ് പെരുമ്പാവൂരിലടക്കം സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിൽ പോലീസിന്‍റെ നടപടികൾ തുടങ്ങിയത്. രോഗ വ്യാപനം തടയാനുള്ള മുന്നൊരുക്കങ്ങളുമായി സഹകരിക്കാനാണ് പോലീസ് അഭ്യർത്ഥിക്കുന്നത്. തൊഴിലാളികൾക്ക് ഭക്ഷണം മരുന്ന്, താമസം അടക്കം എല്ലാം ഉറപ്പാക്കുമെന്ന് പോലീസ് മേധാവി നേരിട്ടെത്തി ഉറപ്പ് നൽകുകയാണ്. അതിനായി ഹെൽപ്പ് നമ്പറുകളും നൽകിയിട്ടുണ്ട്.

നിലവിൽ പൊതിച്ചോർ എത്തിക്കുകയാണ് ചെയ്യുന്നത്. ഇതിന് പകരം കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികൾള്ള പെരുമ്പാവൂരിൽ അവർക്ക് ഇഷ്ടമുള്ള ഭക്ഷണം നൽകാൻ കമ്യൂണിറ്റി കിച്ചൺ തുടങ്ങി. തൊഴിലുടമകളെ അടക്കം ഉൾപ്പെടുത്തി ഇതിനായി കമ്മിറ്റികൾ രൂപീകരിച്ചും. ഭക്ഷണം മുടങ്ങിയാൽ ഉടമകൾക്കെതിരെ കേസ് എടുക്കും. എന്നാൽ ആരെയും നാട്ടിൽ പോകാൻ അനുവദിക്കില്ലെന്ന് പോലീസ് ആവർത്തിച്ചു. സംസ്ഥാന വ്യാപകമായി ജില്ലാ പോലീസ് മേധാവികൾ ഇത്തരം കാര്യങ്ങൾ ഉറപ്പാക്കാനാണ് ഡിജിപി നൽകിയ നിർദ്ദേശം.

click me!