
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് 20 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ഇവരിലൊരാൾ സ്ത്രീയാണ്. ലീന, സനൽ എന്നിവരാണ് പിടിയിലായത്. പിടിയിലായ ലീന തൃശൂരിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന വ്യക്തിയാണ്. ഇവരോടൊപ്പം പിടിയിലായ സനൽ, ലീന നടത്തിയിരുന്ന ബ്യൂട്ടി പാർലറിന് സമീപത്തെ ബേക്കറിയിലെ ജീവനക്കാരനായിരുന്നു. ലോക്ക്ഡൗൺ കാലത്താണ് ഇവർ കഞ്ചാവ് കടത്ത് തുടങ്ങിയത്. ഇതിനായി കോഴിക്കോട് ചേവരമ്പലത്ത് വീട് വാടകയ്ക്ക് എടുത്തു. കഞ്ചാവ് കടത്താനായി ഇവർ ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. ഗുഡ്സ് ഓട്ടോയുടെ നമ്പറാണ് ഇവർ ഉപയോഗിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam