ഡി സി സി പുന:സംഘടന; ചർച്ച നടത്തിയിട്ടില്ലെന്ന നിലപാടിലുറച്ച് ഉമ്മൻചാണ്ടി; സുധാകരന്റെ നിലപാടിൽ അമർഷം

Web Desk   | Asianet News
Published : Aug 30, 2021, 08:25 AM ISTUpdated : Aug 30, 2021, 09:36 AM IST
ഡി സി സി പുന:സംഘടന; ചർച്ച നടത്തിയിട്ടില്ലെന്ന നിലപാടിലുറച്ച് ഉമ്മൻചാണ്ടി; സുധാകരന്റെ നിലപാടിൽ അമർഷം

Synopsis

ആദ്യം ചർച്ച ചെയ്തപ്പോൾ നൽകിയ ലിസ്റ്റാണ് സുധാകരൻ കാണിച്ചത്. അതിൽ വിശദ ചർച്ച നടന്നിട്ടില്ലെന്നും ഉമ്മൻചാണ്ടി പറയുന്നു

തിരുവനന്തപുരം: ഡി സി സി പുന:സംഘടനപട്ടികയുമായി ബന്ധപ്പെട്ടുള്ള കെ സുധാകരന്റെ പ്രസ്താവനയിൽ ഉമ്മൻചാണ്ടിക്ക് അമർഷം. രണ്ട് പ്രാവശ്യം ചർച്ച നടത്തിയെന്ന സുധാകരന്റെ വാദം തെറ്റാണ്. ഒരേ ഒരു തവണയാണ് ചർച്ച നടത്തിയത്. അന്ന് വി ഡി സതീശനും ഒപ്പമുണ്ടായിരുന്നു
‌രണ്ട് പ്രാവശ്യം ചർച്ച നടന്നിരുന്നെങ്കിൽ തർക്കമുണ്ടാകില്ലായിരുന്നു. ആദ്യം ചർച്ച ചെയ്തപ്പോൾ നൽകിയ ലിസ്റ്റാണ് സുധാകരൻ കാണിച്ചത്. അതിൽ വിശദ ചർച്ച നടന്നിട്ടില്ലെന്നും ഉമ്മൻചാണ്ടി പറയുന്നു. എന്നാൽ പരസ്യ പ്രതികരണത്തിന് ഉമ്മൻചാണ്ടി തയാറായില്ല. കെ സുധാകരനുമായ സംസാസിച്ചശേഷം പരസ്യ പ്രതികരണമെന്നാണ് നിലപാട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്