
ദില്ലി : കേരളത്തിലെ 21 എസ് പിമാർക്ക് ഐപിഎസ് നൽകി കേന്ദ്ര സർക്കാർ വിജ്ഞാപനം. 2019, 2020 വർഷങ്ങളിലേക്കാണ് വിജ്ഞാപനം ഇറക്കിയത്. രണ്ടു വർഷങ്ങളിലായി 23 ഉദ്യോഗസ്ഥരുടെ പേരുകളാണ് അവസാന പട്ടികയിൽ ഉള്‍പ്പെട്ടത്. ഇതിൽ വകുപ്പുതല അന്വേഷണം നേരിടുന്ന രണ്ട് എസ്പിമാരെ യു പി എസ് സി ഒഴിവാക്കി. ഇവർക്കെതിരായ അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്കാവും ഐപിഎസ് നൽകുക. ഐപിഎസ് ലഭിച്ചവരിൽ 11 പേർ സർവ്വീസിൽ നിന്ന് വിരമിച്ചവരാണ്. ഐപിഎസ് ലഭിച്ച ഉദ്യോഗസ്ഥർ നാളെ സർവ്വീസിൽ പ്രവേശിക്കും.
Read More : ആര്‍ബിഐയുടെ നിര്‍ദ്ദേശപ്രകാരം പാര്‍ലമെന്‍റിന്‍റെ അംഗീകാരത്തോടെ നോട്ട് നിരോധനം: കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam