പന്തീരാങ്കാവിൽ 21കാരൻ സ്വയം വെടിവെച്ചു മരിച്ചു; അന്വേഷണമാരംഭിച്ചതായി പൊലീസ്, പോസ്റ്റ്മോർട്ടം നാളെ

Published : May 26, 2026, 11:23 PM IST
Police line do not cross

Synopsis

നാളെയാണ് പോസ്റ്റ്മോർട്ടം നടത്തുക. അതിന് ശേഷം മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി,

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു. പന്തീരാങ്കാവ് മനാൽ ഹൗസിൽ കാർത്തിക് എന്ന 21കാരനാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂ​ക്ഷിച്ചിരിക്കുകയാണ്. തൊണ്ടയാട് റൈഫിൾ ക്ലബിലെ അം​ഗമാണ് കാർത്തിക്. അതിനാൽ ലൈസൻസുള്ള തോക്ക് കാർത്തികിന്റെ കൈവശമുണ്ടായിരുന്നു എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. വീടിന്റെ മുകൾ നിലയിൽ നിന്ന് വെടിയൊച്ച കേട്ടതിനെ തുടർന്നാണ് വീട്ടുകാരെത്തിയത്. 

ഉടനെ തന്നെ കാർത്തികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേയ്ക്കും മരണം സ്ഥിരീകരിച്ചിരുന്നു. എന്താണ് സ്വയം വെടിവെക്കാനുള്ള കാരണമെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കേസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്തതിന് ശേഷം കാർത്തികിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തതിന് ശേഷം മാത്രമേ എന്താണ് മരണത്തിന് പിന്നിലെ കാരണമെന്ന് വ്യക്തമാകൂ. നാളെയാണ് പോസ്റ്റ്മോർട്ടം നടത്തുക. അതിന് ശേഷം മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലപ്പുഴ 'രക്ഷാപ്രവർത്തനം': എസ്ഐടി പ്രതി ചേർത്ത 3 പേർ മുൻകൂർ ജാമ്യാപേക്ഷ നൽകി, ജൂൺ 2ന് കോടതി പരി​ഗണിക്കും
രമേശ് ചെന്നിത്തലയുടെ ഓഫർ, എല്ലാം രഹസ്യമാകും, പോക്കറ്റിൽ 5000 രൂപയെത്തും! അഴിമതി നടക്കുന്ന വീഡിയോ പകർത്തി അപ്‌ലോഡ് ചെയ്താൽ പാരിതോഷികം