ആശയങ്കയോടെ സംസ്ഥാനം; ഇന്ന് സമ്പര്‍ക്കത്തിലൂടെ 2151 പേര്‍ക്ക് രോഗം, ഉറവിടം വ്യക്തമല്ലാത്ത 53 കേസുകൾ

Web Desk   | Asianet News
Published : Aug 19, 2020, 06:24 PM ISTUpdated : Aug 19, 2020, 06:36 PM IST
ആശയങ്കയോടെ സംസ്ഥാനം; ഇന്ന് സമ്പര്‍ക്കത്തിലൂടെ 2151 പേര്‍ക്ക് രോഗം, ഉറവിടം വ്യക്തമല്ലാത്ത 53 കേസുകൾ

Synopsis

ഇന്ന് സ്ഥിരീകരിച്ച ഏഴ് കേസുകൾ ഉൾപ്പടെ സംസ്ഥാനത്തെ ആകെ മരണം 182 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2151 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 53 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു. 2333 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഏഴ് പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

തിരുവനന്തപുരം ജില്ലയിലെ 519 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 297 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 240 പേര്‍ക്കും, എറണാകുളം ജില്ലയിലെ 214 പേര്‍ക്കും, കോട്ടയം ജില്ലയിലെ 198 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 154 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 122 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 89 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 78 പേര്‍ക്കും, കൊല്ലം ജില്ലയിലെ 74 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 60 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 55 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 38 പേര്‍ക്കും, വയനാട് ജില്ലയിലെ 13 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇന്ന് സ്ഥിരീകരിച്ച ഏഴ് കേസുകൾ ഉൾപ്പടെ സംസ്ഥാനത്തെ ആകെ മരണം 182 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 7, മലപ്പുറം ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Read Also: സംസ്ഥാനത്ത് കൊവിഡ് ആശങ്ക ഏറ്റവും കൂടിയ ദിനം; 2333 പേര്‍ക്ക് കൂടി രോഗം, 1217 പേര്‍ക്ക് രോഗമുക്തി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു