വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

Published : Oct 11, 2026, 02:39 PM IST
23 year old arrested with 40 grams of mdma in kunnamkulam

Synopsis

കുന്നംകുളം പോര്‍ക്കളങ്ങാട് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

തൃശൂര്‍: കുന്നംകുളം പോര്‍ക്കളങ്ങാട് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കുന്നംകുളം പോര്‍ക്കളങ്ങാട് സ്വദേശി ഡാനിയേല്‍ (23) ആണ് പോലീസിന്‍റെ പിടിയിലായത്. തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍, ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായുള്ള തൂഫാന്‍ സ്‌ട്രൈക്ക് റെയ്ഡിനിടയിലാണ് പ്രതി അറസ്റ്റിലായത്. കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ രോഹിതും ഡാന്‍സാഫ് ടീം അംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരേ എന്‍.ഡി.പി.എസ്. നിയമപ്രകാരമുള്ള തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെടുമ്പാശേരി മിനി കൂപ്പർ അപകടം; മരിച്ച 3 പേരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി, പ്രതിക്കെതിരെ നരഹത്യയ്ക്ക് കേസ്
നാട്ടികയിലെ ടോൾപ്പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം, നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിന് ശേഷം തുടർനടപടിയെന്ന് പി കെ ബഷീർ