ഓണത്തിനുശേഷം കൊവിഡ് കേസുകളിൽ കുതിപ്പ് ; പത്ത് ദിവസത്തിനുള്ളിൽ നിയന്ത്രണവിധേയമാകു‌മെന്ന് അവലോകന റിപ്പോർട്ട്

P R Praveena   | Asianet News
Published : Sep 01, 2021, 09:23 AM ISTUpdated : Sep 01, 2021, 10:48 AM IST
ഓണത്തിനുശേഷം കൊവിഡ് കേസുകളിൽ കുതിപ്പ് ; പത്ത് ദിവസത്തിനുള്ളിൽ നിയന്ത്രണവിധേയമാകു‌മെന്ന് അവലോകന റിപ്പോർട്ട്

Synopsis

വാക്സിനഷനിൽ കാര്യമായ പുരോ​ഗതി ഉണ്ടായതിനാലും 60 വയസിന് മുകളിൽ നല്ലൊരു ശതമാനം പേരും ഒരു ഡോസ് വാക്സീനെങ്കിലും എടുത്ത സ്ഥിതിക്കും രോ​ഗാവസ്ഥ ​ഗുരുതരമാകില്ലെന്നാണ് വിലയിരുത്തൽ. ഐ സി യു, വെന്റിലേറ്റർ എന്നിവയിൽ പ്രവേശിക്കപ്പെടുന്ന  രോ​ഗികളുടെ എണ്ണത്തിലും വർധന ഉണ്ടാകില്ല. എന്നാൽ ഓക്സിജൻ ആവശ്യമുള്ള രോ​ഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലടക്കം ചികിൽസയിലുള്ള നല്ലൊരു ശതമാനം രോ​ഗികൾക്കും ഓക്സിജൻ നൽകിയുള്ള ചികിൽസ ആവശ്യമായി വരികയാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു

തിരുവനന്തപുരം: ഓണത്തിനുശേഷം കൊവിഡ് രോ​ഗികളുടെ എണ്ണത്തിലുണ്ടായത് വൻ വർധന. പത്ത് ദിവസത്തിനിടെ ഉണ്ടായത് 24ശതമാനം വർധന. ഒരാളിൽ നിന്ന് എത്രപേരിലേക്ക് രോ​ഗം പകർന്നുവെന്ന് കണക്കാക്കുന്ന ആർ നോട്ട് 0.96ൽ നിന്ന് 1.5ആയി ഉയർന്നിട്ടുണ്ട്. ആർ നോട്ട് വീണ്ടും ഉയർന്നില്ലെങ്കിൽ രോ​ഗികളുടെ എണ്ണത്തിൽ ഇനി വലിയ വർധന ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. പത്ത് ദിവസത്തിനുള്ളിൽ രോ​ഗികളുടെ എണ്ണം കുറയാമെന്നും സർക്കാരിന്റെ കൊവിഡ് റിപ്പോർട്ട് പറയുന്നു. എന്നാൽ നിലവിലെ സ്ഥിതിയിൽ ഈ ആഴ്ച പ്രതിദിന 
രോ​ഗികളുടെ എണ്ണം 40000ന് മുകളിലെത്താമെന്നും സർക്കാരിന്റെ കൊവിഡ് സാധ്യത റിപ്പോർട്ട് പറയുന്നു. 

വാക്സിനഷനിൽ കാര്യമായ പുരോ​ഗതി ഉണ്ടായതിനാലും 60 വയസിന് മുകളിൽ നല്ലൊരു ശതമാനം പേരും ഒരു ഡോസ് വാക്സീനെങ്കിലും എടുത്ത സ്ഥിതിക്കും രോ​ഗാവസ്ഥ ​ഗുരുതരമാകില്ലെന്നാണ് വിലയിരുത്തൽ. ഐ സി യു, വെന്റിലേറ്റർ എന്നിവയിൽ പ്രവേശിക്കപ്പെടുന്ന രോ​ഗികളുടെ എണ്ണത്തിലും വർധന ഉണ്ടാകില്ല. എന്നാൽ ഓക്സിജൻ ആവശ്യമുള്ള രോ​ഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലടക്കം ചികിൽസയിലുള്ള നല്ലൊരു ശതമാനം രോ​ഗികൾക്കും ഓക്സിജൻ നൽകിയുള്ള ചികിൽസ ആവശ്യമായി വരികയാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

നിലവിൽ മലപ്പുറം, തൃഷൂർ , കോഴിക്കോട്, എറണാകുളം തുടങ്ങി വടക്കൻ ജില്ലകളിലാണ് രോ​ഗബാധിതരിലേറെയും. എന്നാൽ ഒരാളിൽ നിന്ന് എത്രപേരിലേക്ക് രോ​ഗം പകർന്നുവെന്ന് കണക്കാക്കുന്ന ആർ നോട്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ ജില്ലകളിലും രോ​ഗികളുടെ എണ്ണം ഉയരാമെന്നാണ് വിലയിരുത്തൽ.

കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിന്റെ രോ​ഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനുള്ള ഇൻകുബേഷൻ സമയം ആറ് ദിവസമായി കുറഞ്ഞിട്ടുണ്ട്. ഇത് മൂന്ന് ദിവസം എന്ന കണക്കിലേക്കും എത്തുന്നുണ്ട്. 

നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുകയും വാക്സീൻ പരമാവധി വേ​ഗത്തിലാക്കാകുകയും ചെയ്തതോടെ വലിയതോതിൽ ഉയരുമെന്ന് ആശങ്കപ്പെട്ടിരുന്ന കൊവിഡ് നിയന്ത്രണ വിധേയമാക്കാമെന്നാണ് സർക്കാരിന്റെ റിപ്പോർട്ട് വിലയിരുത്തുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സഭക്ക് പുറത്ത് നിന്ന് വിവാഹം കഴിച്ചാൽ ക്നാനായ സമുദായത്തിൽ നിന്ന് പുറത്താക്കുന്നത് മൗലികാവകാശ ലംഘനമെന്ന് ഹൈക്കോടതി
'തെരഞ്ഞെടുപ്പ് ഓഫീസ് പൊളിപ്പിച്ചെന്നത് കള്ളം, സിപിഎം ആരുടെയും ചുവരെഴുത്ത് മായ്ച്ചിട്ടില്ല'; ടിഐ മധുസൂദനൻ