ഈ മാസം 24 മുതൽ 30 വരെ സംസ്ഥാനത്ത് ഓണം വാരാഘോഷം സംഘടിപ്പിക്കുമെന്ന് മന്ത്രി പിസി വിഷ്ണുനാഥ് . തിരുവനന്തപുരത്ത് 35 വേദികളിലായി നടക്കുന്ന ആഘോഷപരിപാടികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സമാപന ചടങ്ങിൽ ഉപരാഷ്ട്രപതി പങ്കെടുക്കും
- Home
- News
- Kerala News
- Malayalam News Live Updates: 35 വേദികളിൽ 340 ഓളം ഇനങ്ങൾ; ഒരാഴ്ച്ച നീളുന്ന ഓണാഘോഷം സംഘടിപ്പിക്കുമെന്ന് മന്ത്രി പിസി വിഷ്ണുനാഥ്, സമാപന ദിനത്തിൽ ഉപരാഷ്ട്രപതി വിശിഷ്ടാഥിതിയാവും
Malayalam News Live Updates: 35 വേദികളിൽ 340 ഓളം ഇനങ്ങൾ; ഒരാഴ്ച്ച നീളുന്ന ഓണാഘോഷം സംഘടിപ്പിക്കുമെന്ന് മന്ത്രി പിസി വിഷ്ണുനാഥ്, സമാപന ദിനത്തിൽ ഉപരാഷ്ട്രപതി വിശിഷ്ടാഥിതിയാവും

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സർബാനന്ദ് സോനോവാൾ അതിഥിയായിരിക്കും. കേരളത്തെ തുറമുഖ നഗരമാക്കിമാറ്റുന്ന മിഷൻ സമുദ്ര പദ്ധതിക്കും ഇന്ന് തുടക്കമാകും.
Malayalam News Live:35 വേദികളിൽ 340 ഓളം ഇനങ്ങൾ; ഒരാഴ്ച്ച നീളുന്ന ഓണാഘോഷം സംഘടിപ്പിക്കുമെന്ന് മന്ത്രി പിസി വിഷ്ണുനാഥ്, സമാപന ദിനത്തിൽ ഉപരാഷ്ട്രപതി വിശിഷ്ടാഥിതിയാവും
Malayalam News Live:കടലില്‍ കാണാതായിട്ട് 7 ദിവസം, ലക്ഷദ്വീപിലെ 2 പൊലീസുകാർക്കായ് തെരച്ചിൽ തുടരുന്നു
ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ പോലീസ് പെട്രോളിംഗ് സംഘത്തിലെ രണ്ട് പേരെയാണ് തോണി മറിഞ്ഞ് കടലിൽ കാണാതായത്
Malayalam News Live:വീണ്ടും വന്ദേമാതരം വിവാദം; 'ഇപ്പോൾ ബഹളം വയ്ക്കുന്നവർ ജനിക്കുന്നതിന് മുൻപേ കാര്യത്തിൽ തീരുമാനമായി', പ്രതികരിച്ച് ഖാർഗെ
ഗോവയിലെ കോണ്‍ഗ്രസ് കണ്‍വെൻഷനിൽ വന്ദേമാതരം ആലപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിലായിരുന്നു ആലാപനം. രണ്ട് ചരണങ്ങൾ മാത്രം ആലപിച്ച് നിർത്തുകയായിരുന്നു
Malayalam News Live:കെഎം ബഷീർ കേസ്; വിചാരണ നടപടികൾ നിർത്തി വയ്ക്കാൻ ഹൈക്കോടതി നിർദേശം
മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിലെ വിചാരണ നടപടികൾ ഹൈക്കോടതി ഒരു മാസത്തേക്ക് നിർത്തിവെച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവ് ലഭിക്കാത്തതിനാലാണ് ഈ നടപടി.
Malayalam News Live:നീറ്റ് പ്രതിഷേധത്തിലെ പൊലീസ് അതിക്രമം; പരിശോധിക്കാൻ ഉന്നതതല സമിതിയുമായി സുപ്രീംകോടതി
നീറ്റ് പ്രതിഷേധത്തിലെ പൊലീസ് അതിക്രമം, ലൈംഗികാതിക്രമ പരാതികൾ തുടങ്ങിയവ പരിശോധിക്കാൻ ഉന്നതതല സമിതിയുമായി സുപ്രീംകോടതി
Malayalam News Live:കരിയറിന്‍റെ തുടക്കത്തില്‍ തന്നെ ഡോ.വിജിത്തിനെ തേടിയെത്തിയത് 63 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്; കണ്ണൂർ സർവകലാശാലയിലെ അധ്യാപകന് കേന്ദ്രത്തിന്‍റെ ഗ്രാന്‍റ്
കേന്ദ്രസർക്കാരിന്‍റെ അനുസന്ധാൻ നാഷനൽ റിസേർച് ഫൗണ്ടേഷൻ (എഎൻആർഎഫ്) മികച്ച ഗവേഷകർക്ക് നൽകി വരുന്ന ഗവേഷണ ഗ്രാന്‍റിന് കണ്ണൂർ സർവകലാശാല ഭൗതികശാസ്ത്ര വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. വിജിത്തിന്
Malayalam News Live:നരേന്ദ്ര ധബോൽക്കർ വധക്കേസ്; ശിക്ഷിക്കപ്പെട്ട സച്ചിൻ അന്ദൂരെയ്ക്ക് ജാമ്യം നൽകി ബോംബെ ഹൈക്കോടതി
പ്രമുഖ യുക്തിവാദിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. നരേന്ദ്ര ധബോൽക്കറിന്‍റെ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സച്ചിൻ അന്ദൂരെയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു
Malayalam News Live:കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ
കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി ഷെബീ റുഷ്‌ദ് ആണ് അറസ്റ്റിലായത്. 3 മാസമായി പ്രതി ഒളിവിലായിരുന്നു
Malayalam News Live:രണ്ട് പിഞ്ചുകുഞ്ഞുങ്ങളും യുവതിയും മരിച്ച നിലയിൽ, ആത്മഹത്യയോ കൊലപാതകമോ? അന്വേഷണം ആരംഭിച്ച് പൊലീസ്
ബിഹാറിലെ നവാഡയിൽ മുറിക്കുള്ളിൽ യുവതിയെ തൂങ്ങിമരിച്ച നിലയിലും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കട്ടിലിൽ മരിച്ച നിലയിലും കണ്ടെത്തി
Malayalam News Live:മാസപ്പടി കേസ്; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്, നിഖിലിന് രാഷ്ട്രീയ പിന്തുണ നൽകുമെന്ന് സിപിഎം നേതൃത്വം
മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി നിഖിലിനെ പിന്തുണച്ച് സിപിഎം നേതൃത്വം. നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ് ആണെന്നും നിഖിലിന് രാഷ്ട്രീയ പിന്തുണ നൽകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം മെഹബൂബ്
Malayalam News Live:അർജുൻ ആയങ്കിക്കെതിരായ കാപ്പാ നീക്കം - കേസ് ഹിസ്റ്ററി റിപ്പോർട്ട് ജില്ലാ കളക്ടർക് കൈമാറി
അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനായി പൊലീസ് കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. വളപട്ടണം എസ് എച്ച് ഓ തയാറാക്കിയ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മീഷണറാണ് കൈമാറിയത്.
Malayalam News Live:മുട്ടിൽ മരംമുറിയിലെ വഞ്ചന കേസ്; അഗസ്റ്റിൻ സഹോദരൻമാർ ഇന്ന് ഹാജരായില്ല, സമയം നീട്ടി ചോദിച്ച് അപേക്ഷ നൽകി
മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ അഗസ്റ്റിൻ സഹോദരൻമാർ ഇന്ന് ഹാജരായില്ല. പകരം രണ്ട് ദിവസം സമയം നീട്ടി ചോദിച്ച് ഹൈക്കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു.
Malayalam News Live:ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടം തുറന്നുവെന്ന് മുഖ്യമന്ത്രി; വിഴിഞ്ഞം ഗേറ്റ് വേ ഉദ്ഘാടനം ചെയ്തു, ചടങ്ങ് ബഹിഷ്കരിച്ച് ബിജെപിയും പ്രതിപക്ഷവും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വിഡി സതീശൻ. രാവിലെ പതിനൊന്നു മണിയോടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്
Malayalam News Live:തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസ് നിർമാണം; വൻ ക്രമക്കേടെന്ന് ആരോപണം, 'ടെണ്ടർ ചട്ടങ്ങൾ കാറ്റിൽപ്പറത്തി'
തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് ടെണ്ടർ ക്രമക്കേടുകൾ നടന്നതായി ആരോപണം
Malayalam News Live:നിയമസഭാ കയ്യാങ്കളി കേസ്; സിപിഎമ്മിന് തിരിച്ചടി, വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി
വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്ത കേസ് റദ്ദാക്കി. യുഡിഎഫ് എംഎൽഎമാരായ ശിവദാസൻ നായർ, ഡൊമനിക് പ്രസന്റേഷൻ, എംഎ വാഹിദ്, എടി ജോർജ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു
Malayalam News Live:തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷം - `വിജയ്‌യുടെ അന്തസ്സ് കാറ്റിൽ പറന്നു'; തൃഷയുടെ പങ്കാളിത്തത്തിൽ രൂക്ഷ വിമർശനവുമായി മുരശൊലി
തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലെ നടി തൃഷയുടെ പങ്കാളിത്തത്തിൽ രൂക്ഷ വിമർശനവുമായി ഡിഎംകെ മുഖപത്രം. മുൻനിരയിൽ സ്ഥാനം നൽകിയത് നടിക്ക് ആണ്. സല്യൂട്ടിന്റെ ദൃശ്യങ്ങൾ പോലും ലജ്ജാകരമാണ്. ഇക്കാര്യങ്ങൾ വിജയിയുടെ ആരാധകർ പോലും അംഗീകരിക്കുന്നില്ലെന്നും മുഖപത്രത്തിൽ വിമർശിക്കുന്നു.
Malayalam News Live:വിദ്യാർത്ഥിയുടെ ആത്മഹത്യ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്, ക്രെഡിറ്റ് സിസ്റ്റം നടപ്പാക്കും
വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എംഎ കോളേജ്. ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി
Malayalam News Live:ഗണേഷ് കുമാറിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ; 'എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ കേരളത്തിന്റെ സ്വത്ത്'
ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ കേരളത്തിന്റെ സ്വത്ത് ആണെന്നും അദ്ദേഹത്തെ അപമാനിക്കാൻ നീചമായ ശ്രമം നടക്കുന്നുവെന്നും ചാണ്ടി ഉമ്മൻ
Malayalam News Live:കൂട്ടുകാരനില്‍ നിന്ന് പഴയൊരു ഫോട്ടോ കിട്ടി, 20കൊല്ലമായി ഒളിവിലായിരുന്ന രാഗേഷിനെ സ്കെച്ചിട്ട് പൊലീസ്; ബെംഗളൂരുവിൽ വെച്ച് പൊക്കി
20 വർഷമായി ഒളിവിൽക്കഴിയുകയായിരുന്ന പ്രതി ബെംഗളൂരുവില്‍ പിടിയില്‍. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി ഐപിഎസിന്‍റെയും കണ്ണൂർ എസിപി ആസാദിന്‍റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടിയത്
Malayalam News Live:മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്; വിവരങ്ങൾ ലഭിച്ചത് വീണയുടെ ഡയറിയിൽ നിന്ന്
മാസപ്പടി കേസുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ ഡി റെയ്ഡ്. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാല് അംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്.