വർക്കലയിൽ വിൽപ്പനയ്ക്കെത്തിച്ച 25 കിലോ പഴകിയ ചൂരമീൻ പിടികൂടി, പുന്നമൂട് മത്സ്യമാർക്കറ്റിൽ വീണ്ടും പരിശോധന

Published : Sep 02, 2026, 10:06 PM IST
25 kg of stale tuna seized from varkala fish market

Synopsis

വർക്കല പുന്നമൂട് മത്സ്യമാർക്കറ്റിൽ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വീണ്ടും പഴകിയ മത്സ്യം പിടിച്ചെടുത്തു

തിരുവനന്തപുരം: വർക്കല പുന്നമൂട് മത്സ്യമാർക്കറ്റിൽ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വീണ്ടും പഴകിയ മത്സ്യം പിടിച്ചെടുത്തു. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 25 കിലോയോളം പഴകിയ ചൂരമീൻ ആണ് ഇന്ന് പിടികൂടിയത്. വിൽപ്പനയ്ക്കായി എത്തിച്ച മത്സ്യം ആവശ്യമായ രീതിയിൽ ശീതീകരിച്ച് സൂക്ഷിക്കാതിരുന്നതായും പരിശോധനയിൽ കണ്ടെത്തി. പഴകിയ മത്സ്യം പിടിച്ചെടുത്ത ആരോഗ്യവിഭാഗം തുടർനടപടികളും സ്വീകരിച്ചു. നേരത്തെയും പലതവണ മാർക്കറ്റിൽ നിന്നും പഴകിയ മത്സ്യം പിടികൂടിയിരുന്നു.

പരിശോധനകൾ കൂടുതൽ കാര്യക്ഷമമായി നടത്തണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം, പുന്നമൂട് മത്സ്യമാർക്കറ്റിന് സമീപത്തെ ചെറുകിട സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കുറഞ്ഞ ജിഎസ്എം ഉള്ള 52 കിലോയോളം പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു. ആരോഗ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൊബൈല്‍ ഫോണിൽ ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം; കേസെടുത്ത് പൊലീസ്
കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങൾ;`മത കാര്യങ്ങൾ പറയുന്നവരെ ഇകഴ്ത്തരുത്, സ്വീകരിക്കാൻ പറ്റുന്നവർ സ്വീകരിച്ചാൽ മതി'