കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങൾ;`മത കാര്യങ്ങൾ പറയുന്നവരെ ഇകഴ്ത്തരുത്, സ്വീകരിക്കാൻ പറ്റുന്നവർ സ്വീകരിച്ചാൽ മതി'

Published : Sep 02, 2026, 09:10 PM IST
Jifri Muthukoya Thangal, Kanthapuram

Synopsis

കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങൾ. മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്ത്തരുതെന്നും സ്വീകരിക്കാൻ പറ്റുന്നവർ സ്വീകരിച്ചാൽ മതിയെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

കൊച്ചി: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് പിന്തുണയുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്ത്തരുതെന്നും സ്വീകരിക്കാൻ പറ്റുന്നവർ സ്വീകരിച്ചാൽ മതിയെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. മതത്തിന്റെ ആളുകൾ മതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പറയും. മതം പറയാൻ അനുവദിക്കുന്ന രാജ്യമാണ് ഇന്ത്യ. അല്ലാതെ കാലികം അല്ലെന്നു പറഞ്ഞു ഇകഴ്ത്തരുതെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരിയിലെ മദുഹു റസൂൽ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുകോയ തങ്ങൾ.

മുഖ്യമന്ത്രി വിഡി സതീശനെ ഉൾപ്പെടെ ജിഫ്രി തങ്ങൾ പരോക്ഷമായി വിമർശിച്ചു. മതകാര്യങ്ങൾ പറയുന്നവരെ ഉത്തരവാദിത്തപ്പെട്ടവർ ഇകഴ്ത്തി സംസാരിക്കരുതെന്നും മതവിശ്വാസങ്ങളെയോ ആചാരങ്ങളെയോ ആരും ചെറുതാക്കി കാണരുതെന്നും അദ്ദേഹം വിമർശിച്ചു. പരസ്പര സൗഹാർദത്തോടെ ജീവിക്കുക എന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും തങ്ങൾ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഹോണടിച്ചതുമായി ബന്ധപ്പെട്ട് തർക്കം; സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദിച്ചതായി പരാതി
സംഘര്‍ഷം തടയാന്‍ ചെന്ന യുവാവിനുനേരെ ആക്രമണം, പ്രതി അറസ്റ്റില്‍