
കഞ്ചിക്കോട്: ബീഹാര്‍ സ്വദേശിനി ചുന്‍ചുന്‍ കുമാരി (25)യെ 2025 മാര്‍ച്ച് ഒന്നു മുതല്‍ കാണാനില്ലെന്ന് പൊലീസ്. കഞ്ചിക്കോട് വാട്ടര്‍ ടാങ്ക് എന്ന സ്ഥലത്തു നിന്നുമാണ് ഇവരെ കാണാതായതെന്ന് വാളയാര്‍ പൊലീസ് അറിയിച്ചു. ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു.
കാണാതായ സംഭവത്തില്‍ വാളയാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതി ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്യ്ത് വന്നിരുന്നതിനാൽ, ഈ മേഖലയില്‍ തുടര്‍ന്ന് ജോലി ചെയ്യുന്നതിനും സാധ്യതയുണ്ടെന്നും. ഇവരെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ വാളയാര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് വാളയാര്‍ എസ്.എച്ച്.ഒ അറിയിച്ചു. ഫോണ്‍: 94979 80635 (എസ്.ഐ), 98478 18507 (എ.എസ്.ഐ)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam