സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോ​ഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ

Published : Apr 15, 2025, 09:03 PM IST
സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോ​ഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ

Synopsis

മുഹമദ് നിഹാലിൻ്റ കാർ കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി ഉരസിയിരുന്നു. തൊപ്പിയും കാർ യാത്രക്കാരായ രണ്ട് പേരും വടകര ബസ്റ്റാൻ്റിൽ എത്തി. 

കോഴിക്കോട്: സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോ​ഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാൽ (തൊപ്പി)യെയാണ് വടകര ബസ് സ്റ്റാൻ്റിൽ വെച്ച് പിടികൂടിയത്. വടകര പൊലീസാണ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

മുഹമദ് നിഹാലിൻ്റ കാർ കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി ഉരസിയിരുന്നു. തൊപ്പിയും കാർ യാത്രക്കാരായ രണ്ട് പേരും വടകര ബസ്റ്റാൻ്റിൽ എത്തി. സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കേറ്റം നടത്തി. ഇതിനിടെയാണ് തോക്ക് ചൂണ്ടിയത്. ബസ് തൊഴിലാളികൾ തടഞ്ഞ് വെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. 

അതീവ ജാഗ്രത, വാട്സാപ്പിൽ അത്തരം ഒരു ഫോട്ടോ തുറന്നാൽ പോലും ഫോൺ ഹാക്ക് ചെയ്യപ്പെടാം; മുന്നറിയിപ്പുമായി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം