കരിപ്പൂരിൽ രണ്ടര കിലോ സ്വർണം പിടികൂടി, മൂല്യം ഒരു കോടിയോളം; പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

Published : Jul 13, 2022, 07:50 PM ISTUpdated : Jul 13, 2022, 08:10 PM IST
കരിപ്പൂരിൽ രണ്ടര കിലോ സ്വർണം പിടികൂടി, മൂല്യം ഒരു കോടിയോളം; പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

Synopsis

മിക്സിയിൽ ഒളിപ്പിച്ച നിലയിലാണ് മലപ്പുറം സ്വദേശി കരീമിൽ നിന്ന് ഒരു കിലോഗ്രാമിൽ അധികം സ്വർണം പിടികൂടിയത്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് പേരിൽ നിന്നായി രണ്ടര കിലോഗ്രാം സ്വർണ്ണം പിടികൂടി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ഒന്നേകാൽ കോടിയോളം രൂപയുടെ സ്വർണ്ണം പിടികൂടിയത്. തലശേരി സ്വദേശി ഷാജഹാൻ, മലപ്പുറം സ്വദേശി കരീം എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഷാജഹാന്റെ കൈയ്യിൽ നിന്നും 992 ഗ്രാം സ്വർണ്ണവും കരീമിൽ നിന്ന് മിക്സിയിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ 51 ഗ്രാം സ്വർണ്ണവുമാണ് കണ്ടെടുത്തത്. രണ്ട് പേരെയും കസ്റ്റംസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. രാവിലെ ദുബായിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ.

സ്വർണം, മദ്യം, പുകയില ഇനി നിയന്ത്രിത ഡെലിവറി പട്ടികയിൽ

രാജ്യത്തെ വിവിധ ചരക്കുകളെ നിയന്ത്രിത ഡെലിവറി പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. കയറ്റുമതിയിലും ഇറക്കുമതിയിലും നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ തിരഞ്ഞെടുത്ത ചരക്കുകളുടെ കയറ്റുമതിയും ഇറക്കുമതിയും ഇനി മുതൽ  കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പ്രത്യേക മേൽനോട്ടത്തിൽ ആയിരിക്കും നടക്കുക. 

സ്വർണ്ണം, വെള്ളി, വജ്രം,  കറൻസികൾ, പുരാതന വസ്തുക്കൾ, മരുന്നുകൾ, സൈക്കോട്രോപിക് വസ്തുക്കൾ, രാസവസ്തുക്കൾ, മദ്യവും മറ്റ് ലഹരി പാനീയങ്ങളും, സിഗരറ്റ്, പുകയില, പുകയില ഉൽപ്പന്നങ്ങൾ, വന്യജീവി ഉൽപ്പന്നങ്ങൾ തുടങ്ങിയ നിയന്ത്രിത ഡെലിവറി പട്ടികയിൽ ഉണ്ട്. 

നിയന്ത്രിത ഡെലിവറി എന്നാൽ ശരിയായ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലും അറിവിലും ഈ സാധനങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും അനുവദിക്കുക എന്നതാണ്.  മുഴുവൻ വിതരണ ശൃംഖലയും പരിശോധിച്ച് ഈ സാധനങ്ങളുമായി ബന്ധപ്പെട്ട സംഘടിത കുറ്റകൃത്യങ്ങൾ പരിശോധിക്കാൻ ഈ രീതി അടിസ്ഥാനപരമായി ഉപയോഗിക്കുന്നു.

കസ്റ്റംസ് ഓഫീസർക്ക്, ആവശ്യമെങ്കിൽ, ചരക്കുകളിൽ ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിക്കാം. ഇങ്ങനെയുള്ള ചരക്കുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തെ തടയാനും ഇതിനു പിറകിലെ  വ്യക്തികളെ  തിരിച്ചറിയുന്നതിനും ഇത് ഉപകാരപ്പെടും. രാജ്യത്ത് ചരക്ക് സേവങ്ങളുടെ മറവിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ ഈ നടപടിക്ക് സാധിക്കും എന്ന് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇനി മുതൽ നിയന്ത്രിത പട്ടികയിൽ പെടുന്ന ചരക്കുകളുടെ കൈമാറ്റം പ്രത്യേക രീതിയിൽ ആയിരിക്കും നടക്കുക. 

PREV
Read more Articles on
click me!

Recommended Stories

നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം