കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 2500 കിലോ റേഷനരി തമിഴ്നാട്ടിൽ പിടികൂടി

Published : Aug 26, 2022, 06:28 PM IST
കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 2500 കിലോ റേഷനരി തമിഴ്നാട്ടിൽ പിടികൂടി

Synopsis

ഓണക്കാലത്ത് കേരളത്തിലേക്ക് തമിഴ് നാട്ടിൽ നിന്നും റേഷനരി കടത്താൻ സാധ്യതയുണ്ടെന്ന് തമിഴ് നാട് സിവിൽ സപ്ലൈസ് വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു

തേനി: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 2500 കിലോ റേഷനരി തമിഴ്നാട് സിവിൽ സപ്ലൈസ് വകുപ്പ് പിടികൂടി. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിനു സമീപം നടത്തിയ വാഹന പരിശോധനയാലാണ് റേഷനരി പിടികൂടിയത്.

ഓണക്കാലത്ത് കേരളത്തിലേക്ക് തമിഴ് നാട്ടിൽ നിന്നും റേഷനരി കടത്താൻ സാധ്യതയുണ്ടെന്ന് തമിഴ് നാട് സിവിൽ സപ്ലൈസ് വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുട‍ർന്ന് പ്രത്യേക സ്ക്വാഡുകളോടെ പരിശോധന കർശനമാക്കാൻ തേനി ജില്ല റവന്യൂ ഓഫീസർ നിർ‍ദ്ദേശം നൽകി.. ഇതനുസരിച്ച് സിവിൽ സപ്ലൈസ് വകുപ്പിൻറെ ഫ്ലയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് റേഷനരിയുമായി വന്ന ജീപ്പ് പിടികൂടിയത്. ബോഡിനായ്ക്കന്നൂർ -ബോഡിമെട്ട് പാതയിൽ മുന്തൽ ചെക്കു പോസ്റ്റിനു സമീപത്തായിരുന്നു പരിശോധന. 

അൻപതു കിലോ വീതമുള്ള അൻപതു ചാക്ക് അരിയാണ് കസ്റ്റഡിയിൽ എടുത്തത്. ജീപ്പ് ഓടിച്ചിരുന്ന ബോഡിനായ്ക്കന്നൂ‍ർ സ്വദേശി വനരാജിനെ അറസ്റ്റു ചെയ്തു. ഇടുക്കിയിലെ പലചരക്ക് കടകളിലേക്കാണ് അരി കൊണ്ടു പോകുന്നതെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്.  അരി എവിടെ നിന്നാണ് സംഭരിച്ചതെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് നാൽപ്പതു കിലോ അരിയാണ്  തമിഴ്‌നാട്ടിൽ ഒരു റേഷൻ കാര്‍ഡുടമക്ക് മാസം തോറും സൗജന്യമായി നൽകുന്നത്. 

ഇതിൽ റേഷൻ കടക്കാർ ഇടനിലക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക്   നൽകുന്ന റേഷനരിയാണ് അതിര്‍ത്തി കടന്നെത്തുന്നത്. ഇടുക്കിയിലെ തോട്ടം മേഖലയിലും സംസ്ഥാനത്തെ വൻകിട മില്ലുകളിലും ഇതെത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന കർശനമാക്കിയത്.

വിഴിഞ്ഞം സമരം: 'ക്രമസമാധാന പ്രശ്നം ഉണ്ടാകാതെ നോക്കണം,പോലീസ് ഇത് ഉറപ്പാക്കണം'അദാനിയുടെ ഹർജിയില്‍ ഹൈക്കോടതി

 

കൊച്ചി;വിഴിഞ്ഞം സമരത്തില്‍ ക്രമസമാധന പ്രശ്നം ഉണ്ടാകാതെ നോക്കണം എന്ന്  ഹൈക്കോടതിയുടെ നിർദേശം.വിഴിഞ്ഞം പോലീസ് ഇത് ഉറപ്പാക്കണം.11 ദിവസമായി തുടരുന്ന സമരത്തിന്‍റെ പശ്ചാത്തലത്തില്‍ അദാനി പോര്‍ട്ട് സമര്‍പ്പിച്ച ഹർജി ഇനി  തിങ്കളാഴ്ച പരിഗണിക്കും.എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

സമരം കരണം വിഴിഞ്ഞം തുറമുഖ നിർമാണം നിലച്ചെന്നു അദാനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്..ദേശീയ പ്രാധാന്യം ഉള്ള പദ്ധതി 7 ദിവസമായി മുടങ്ങി നിൽക്കുകയാണ്.പ്രശ്നം പരിഹരിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.കേന്ദ്ര സർക്കാർക്കാരിന് നോട്ടീസ് അയക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി..CISF സുരക്ഷ ആവശ്യം ഇല്ല.പ്രശ്ന പരിഹാരത്തിനു സംസ്ഥാനവും കേന്ദ്രവും ശ്രമം നടത്തുന്നുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ സംസ്ഥാനം CISF സുരക്ഷ ആവശ്യപ്പെടണം എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി,.പദ്ധതി തടസപ്പെടുത്തുന്നത് പൊതു താൽപര്യത്തിന് വിരുദ്ധമെന്ന് അദാനിപോര്‍ട്ട് ചൂണ്ടിക്കാട്ടി.ക്രമസമാധന പ്രശ്നം ഉണ്ടാകാതെ നോക്കണം എന്ന്  ഹൈക്കോടതി നിർദേശം നല്‍കി..വിഴിഞ്ഞം പോലീസ് ഇത് ഉറപ്പാക്കണം.ഹർജി ഇനി തിങ്കളാഴ്ച പരിഗണിക്കും.എതിർകക്ഷികൾക്ക് നോട്ടീസ്.അയക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം