
കൊച്ചി: ഇന്ത്യൻ സമുദ്രാതിർത്തിയിൽ പാക് ബോട്ടിൽ നിന്നും 25,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ പ്രതി പാക്ക് പൗരൻ സുബൈർ ദെറക്ഷാൻഡേയാണെന്ന് നാർകോടിക്സ് കൺട്രോൺ ബ്യൂറോ സ്ഥീരീകരിച്ചു. മട്ടാഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ചരിത്രത്തിലെ വലിയ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് കൊച്ചിയടക്കം മെട്രോ നഗരങ്ങളിൽ അന്വേഷണം നടക്കുന്നുണ്ട്. കൂടുതൽ ബോട്ടുകളിൽ മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്നും പരിശോധനക്കിടെ മദർഷിപ്പ് കടലിൽ താഴ്ന്നുവെന്നും നാർക്കോട്ടിക്ക് കണ്‍ട്രോൾ ബ്യുറോ വ്യക്തമാക്കി. ഇറാനിൽ നിന്നും പാക്കിസ്ഥാൻ വഴി ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടന്ന ബോട്ടിൽ 2500 ലേറെ കിലോഗ്രാം മെത്താംഫിറ്റമിനായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇതിലും ഇരട്ടിയിലേറെ അളവിൽ വിവിധ ബോട്ടുകളിൽ മയക്കുമരുന്ന് വിവിധ ബോട്ടുകളിലായി ഉണ്ടായിരുന്നെന്ന് എൻസിബി ഉറപ്പിക്കുന്നു. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, അടക്കം രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് മദർഷിപ്പിൽ കൊണ്ടുവന്നാണ് വിവിധ ബോട്ടുകളിലേക്ക് മാറ്റുന്നതെന്നാണ് വിവരം.
വരും ദിവസങ്ങളിൽ കൂടുതൽ മയക്കുമരുന്ന് കടത്ത് തടയാൻ സാധിക്കുമെന്ന് എൻസിബി സോണൽ ഡയറക്ടർ അരവിന്ദ് പറഞ്ഞു. മയക്കുമരുന്നിന്‍റെ ഉറവിടം ഇറാൻ - പാക്കിസ്ഥാൻ ബെൽറ്റ് തന്നെയെന്ന് ഉറപ്പിക്കുന്നു. എന്നാൽ ഇന്ത്യയിൽ കണ്ണികൾ ആരൊക്കെയെന്നതാണ് അന്വേഷണത്തിലെ അടുത്ത ഘട്ടം. ഇന്ത്യയിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം വ്യാപിക്കുക. മയക്കുമരുന്നിന്റെ കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ മെത്താംഫിറ്റമിൻറെ അളവ് 2525 കിലോഗ്രാമാണ്. പരിശോധനക്കിടെ പാക് ബോട്ടിൽ നിന്നും രക്ഷപ്പെട്ട ആറ് പേർക്കായി തെരച്ചിൽ തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam