കൊച്ചിയിൽ 27 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ; അറസ്റ്റ് തീവ്രവാദ വിരുദ്ധ സേനയും പൊലീസും നടത്തിയ റെയ്‌ഡിൽ

Published : Jan 31, 2025, 08:17 AM IST
കൊച്ചിയിൽ 27 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ; അറസ്റ്റ് തീവ്രവാദ വിരുദ്ധ സേനയും പൊലീസും നടത്തിയ റെയ്‌ഡിൽ

Synopsis

കൊച്ചി മുനമ്പത്ത് ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന താമസിച്ച 27 ബംഗ്ലാദേശികൾ പിടിയിൽ

കൊച്ചി: അനധികൃതമായി കൊച്ചിയിൽ താമസിച്ച് ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരന്മാരായ 27 പേർ പിടിയിൽ. മുനമ്പത്ത് നിന്നാണ് ഇവരെ ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ റെയ്ഡിൽ പിടികൂടിയത്. ക്ലീൻ റൂറൽ എന്ന പേരിട്ട് കൊച്ചിയിൽ നടത്തുന്ന പരിശോധനയിലാണ് ഇവർ പിടിയിലായിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബർ ക്യാംപിൽ താമസിച്ച് വരികയായിരുന്നു. സ്ത്രീകളടക്കം പിടിയിലായെന്നാണ് വിവരം. 50 ഓളം പേരെ കസ്റ്റഡിയിലെടുത്തതിൽ 23 പേരെ ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടു. 

ഇന്നലെ രാത്രി 12 മണിയോടെയാണ് പരിശോധന തുടങ്ങിയത്. പിടിയിലായവരിൽ ചില‍ർ ഒരു വർഷത്തിലേറെയായി ഇവിടെ താമസിക്കുന്നുണ്ട്. കൂലിപ്പണി ചെയ്താണ് ഇവർ ഉപജീവനത്തിന് പണം കണ്ടെത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം