
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 28 കാരിക്ക് വെട്ടേറ്റു. വെൺപകൽ സ്വദേശി സൂര്യക്കാണ് വെട്ടേറ്റത്. യുവതിയുടെ ആൺ സുഹൃത്തായ സച്ചു ആണ് വെട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം.
നെയ്യാറ്റിൻകരയിൽ ഉച്ചയോടെയാണ് സംഭവമുണ്ടായത്. യുവതിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശിയായ സച്ചു ആണ് വെട്ടിയത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ടെറസിൻ്റെ മുകളിൽ കേറി സച്ചു ആക്രമിക്കുകയായിരുന്നു. വെട്ടിയതിനു ശേഷം ആൺ സുഹൃത്തും സുഹൃത്തുക്കളും ചേർന്ന് സൂര്യയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച ശേഷം കടന്നു കളയുകയും ചെയ്തു. അതേസമയം, ഇവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. സൂര്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ 3 വയസുകാരി മാലിന്യക്കുഴിയില്‍ വീണു, ദാരുണാന്ത്യം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam