പേശികളുടെ ബലം കുറയുന്ന അപൂര്‍വ്വ രോഗത്തിന്‍റെ പിടിയില്‍ യുവാവ്; എന്‍സൈം ചികിത്സയ്ക്ക് സഹായം വേണം

Published : Aug 14, 2021, 10:47 AM IST
പേശികളുടെ ബലം കുറയുന്ന അപൂര്‍വ്വ രോഗത്തിന്‍റെ പിടിയില്‍ യുവാവ്; എന്‍സൈം ചികിത്സയ്ക്ക് സഹായം വേണം

Synopsis

സുമുഖന്‍, ഒറ്റനോട്ടത്തില്‍ പ്രശ്നങ്ങളൊന്നുമില്ല.പക്ഷേ മഞ്ചേശ്വരം കുഞ്ചത്തൂരിലെ ഇഷാന്‍ അഹമ്മദിന്‍റെ അവസ്ഥ അങ്ങനെയല്ല. പോംപെ എന്ന അപൂര്‍വ്വ രോഗമാണ് ഈ 29 വയസുകാരന്. അസുഖം ബാധിച്ചതോടെ പേശികളുടെ ബലം കുറഞ്ഞു. ഹൃദയ ഭിത്തികള്‍ക്ക് കനംകൂടി രക്തം വേഗത്തില്‍ പ്രവഹിപ്പിക്കാന‍് പറ്റാത്ത അവസ്ഥയിലാണ് യുവാവുള്ളത്. 

പേശികളുടെ ബലം കുറയുന്ന പോംപെ എന്ന അപൂര്‍വ്വ രോഗത്തിന്‍റെ പിടിയിലാണ് കാസര്‍കോട് മഞ്ചേശ്വരത്തെ ഇഷാന്‍ അഹമ്മദ്. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കണമെങ്കില്‍ പോലും പരസഹായം വേണം. ചികിത്സയ്ക്കുള്ള നാല് കോടി രൂപ സമാഹരിക്കാനായി സുമനസുകളുടെ സഹായം തേടുകയാണ് ഈ യുവാവ്. 

സുമുഖന്‍, ഒറ്റനോട്ടത്തില്‍ പ്രശ്നങ്ങളൊന്നുമില്ല.പക്ഷേ മഞ്ചേശ്വരം കുഞ്ചത്തൂരിലെ ഇഷാന്‍ അഹമ്മദിന്‍റെ അവസ്ഥ അങ്ങനെയല്ല. പോംപെ എന്ന അപൂര്‍വ്വ രോഗമാണ് ഈ 29 വയസുകാരന്. അസുഖം ബാധിച്ചതോടെ പേശികളുടെ ബലം കുറഞ്ഞു. ഹൃദയ ഭിത്തികള്‍ക്ക് കനംകൂടി രക്തം വേഗത്തില്‍ പ്രവഹിപ്പിക്കാന‍് പറ്റാത്ത അവസ്ഥയിലാണ് യുവാവുള്ളത്. 16 വയസ് വരെ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല ഇഷാന്. യുവാവിന്‍റെ സഹോദരനും സഹോദരിയും ഇതേ രോഗം ബാധിച്ചാണ് മരിച്ചത്. 

കൃത്രിമ എന്‍സൈം കുത്തിവെപ്പിലൂടെ രോഗത്തെ പിടിച്ച് നിര്‍ത്താമെന്ന് ഡോക്ടര്‍മാര്‍. പക്ഷേ ചികിത്സയ്ക്ക് നാല് കോടി രൂപ വേണം. ഇഷാന്‍ അഹമ്മദിന്‍റെ ജീവിതം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും നാട്ടുകാരും. ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം കണ്ടെത്താനാണ് ശ്രമം.


അക്കൗണ്ട് വിശദാംശങ്ങള്‍

ISHAN AHAMMAD

A/C No. 0969053000000653

IFSC CODE- SIBL0000969

Branch- Kadambar

Bank- South India Bank

Gpay and phone pay- 9746777586

ഫോണ്‍ നമ്പറുകള്‍ - 9746777586, 9995939289

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

PREV
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും