കണ്ണൂർ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിനിടെ ഗണഗീതം പാടിയത് നിർത്തിച്ച് സിപിഎം പ്രവർത്തകർ
കണ്ണൂർ: കണ്ണൂർ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിനിടെ ഗണഗീതം പാടിയത് നിർത്തിച്ച് സിപിഎം പ്രവർത്തകർ. തൃശ്ശൂരിൽ നിന്നുള്ള ഗായകസംഘമാണ് ഗണഗീതം പാടിയത്. 'പരമ പവിത്രമതാമീ മണ്ണിൽ ' എന്നുതുടങ്ങുന്ന ഗാനമാണ് സംഘം ആലപിച്ചത്. പിന്നാലെ സിപിഎം പ്രവർത്തകർ സ്റ്റേജിൽ കയറി. ഉന്തും തള്ളുമായതോടെ പാട്ട് നിർത്തുകയായിരുന്നു.


