കോഴിക്കോട് പീഡന ശ്രമം ചെറുത്ത യുവതി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിൽ

Published : Feb 02, 2025, 09:29 PM ISTUpdated : Feb 02, 2025, 10:06 PM IST
കോഴിക്കോട് പീഡന ശ്രമം ചെറുത്ത യുവതി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിൽ

Synopsis

കോഴിക്കോട് മുക്കത്ത് പീഡന ശ്രമം ചെറുക്കാൻ ലോഡ്‌ജ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ യുവതി പരുക്കേറ്റ് ചികിത്സയിൽ

കോഴിക്കോട്: പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ യുവതിക്ക് പരുക്ക്. കോഴിക്കോട് മുക്കത്ത് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. സ്വകാര്യ ലോഡ്‌ജിലെ ജീവനക്കാരിയായ യുവതിക്കാണ് പരുക്കേറ്റത്. ഇവ‍ർ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. പ്രതികൾ മൂന്ന് പേരും ഒളിവിലെന്നാണ് ലഭിക്കുന്ന വിവരം.

ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാൻ ശ്രിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 29 കാരിയായ യുവതിയാണ് അക്രമത്തിന് ഇരയായത്. മൂന്ന് മാസമായി ഈ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു യുവതി. ഇന്നലെ രാത്രി ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരിക്കെ മൂന്ന് പേരെത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഈ സമയത്ത് പ്രാണരക്ഷാർത്ഥം ഓടി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ