കോഴിക്കോട് ആറ് അപരന്മാർ; മുന്നണി സ്ഥാനാർത്ഥികളുടെ നെഞ്ചിടിപ്പേറി, ആകെ 15 സ്ഥാനാർത്ഥികൾ

Published : Apr 04, 2024, 04:17 PM ISTUpdated : Apr 04, 2024, 04:25 PM IST
കോഴിക്കോട് ആറ് അപരന്മാർ; മുന്നണി സ്ഥാനാർത്ഥികളുടെ നെഞ്ചിടിപ്പേറി, ആകെ 15 സ്ഥാനാർത്ഥികൾ

Synopsis

എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്ക് പുറമെ ബിഎസ്‌പി, എസ്‌യുസിഐ എന്നീ പാർട്ടികളുടെ സ്ഥാനാർത്ഥികളും പത്രിക നൽകി

കോഴിക്കോട്: നാമ നിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ 15 സ്ഥാനാർത്ഥികൾ പത്രിക നൽകി. ഇവരിൽ ഒന്നിൽ കൂടുതൽ പത്രിക നൽകിയവരുടെയടക്കം 26 പത്രികകൾ സമർപ്പിക്കപ്പെട്ടു. എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിനും എം.കെ രാഘവനും മൂന്ന് അപരന്മാർ വീതമാണ് ഉള്ളത്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്ക് പുറമെ ബിഎസ്‌പി, എസ്‌യുസിഐ എന്നീ പാർട്ടികളുടെ സ്ഥാനാർത്ഥികളും പത്രിക നൽകി.

അറുമുഖനാണ് ബിഎസ്പി സ്ഥാനാർത്ഥിയായി പത്രിക നൽകിയത്. നവ്യ ഹരിദാസ് (ബിജെപി), എംടി രമേശ് (ബിജെപി), എ പ്രദീപ് കുമാർ (സിപിഎം), എളമരം കരീം (സിപിഎം), ശുഭ (സ്വതന്ത്ര), എംകെ രാഘവൻ (കോൺഗ്രസ്), ജോതിരാജ് (എസ്‌യുസിഐ) എന്നിവരുടെ പത്രികകൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എളമരം കരീമിന്റെ അപരൻമാർ : പരപ്പൻ പൊയിൽ രാരോത്ത് സ്വദേശി അബ്ദുൾ കരീം, മടവൂർ മുട്ടാഞ്ചേരി സ്വദേശി  അബ്ദുൾ കരീം കെ., കിഴക്കോത്ത് കച്ചേരി മുക്ക് സ്വദേശി അബ്ദുൾ കരീം.

എം.കെ. രാഘവന്റെ അപരൻമാർ: കോഴിക്കോട് ലോറൻസ് റോഡ് രാഘവൻ എൻ, കുന്ദമംഗലം കോനോട്ട് ടി.രാഘവൻ, കക്കോടി മോരിക്കര സ്വദേശി പി.രാഘവൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും