കുടുംബശ്രീ അംഗങ്ങള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു

Published : Jun 04, 2019, 08:37 AM ISTUpdated : Jun 04, 2019, 09:46 AM IST
കുടുംബശ്രീ അംഗങ്ങള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു

Synopsis

പാലക്കാട് കൊടുവായൂര്‍ സ്വദേശികളാണ് മരിച്ചത്. 

മധുര: കുടുംബശ്രീ അംഗങ്ങള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. തമിഴ്നാട് മധുരയിലാണ് അപകടം നടന്നത്. പാലക്കാട് കൊടുവായൂര്‍ സ്വദേശികളായ  സരോജിനി (65) പെട്ടമ്മാൾ (68) കുനിശ്ശേരി സ്വദേശി നിഖില (8) എന്നിവർ. മരിച്ചത്. മധുര, രാമേശ്വരം എന്നീ സ്ഥലങ്ങളിലേക്ക് കുടുംബശ്രീ അംഗങ്ങള്‍ വിനോദയാത്ര പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. 50ലേറെപ്പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് സൂചന. മധുരയെത്തും മുമ്പ് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കൊടുവായൂരിലെ ബന്ധുക്കള്‍ മധുരയിലെത്തി.  പരിക്കേറ്റ 11 പേരെ മധുര സർക്കാർ ആശുപത്രിയിലും ബാക്കി 45 പേരെ സാത്തൂർ ജനറൽ ആശുപത്രിയിലും പ്രവേശി പ്പിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 24, 08,503 പേരെ, പരാതികള്‍ ജനുവരി 22 വരെ നല്‍കാം
'കരോൾ നടത്തിയത് മദ്യപിച്ച്', കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാർ; ചോദ്യമുയർന്നപ്പോൾ മലക്കം മറി‌ഞ്ഞു