തൃശൂരില്‍ പ്രവാസിയടക്കം 3 അംഗ കുടുംബം ജീവനൊടുക്കി

Published : Mar 07, 2024, 12:55 PM ISTUpdated : Mar 07, 2024, 05:32 PM IST
തൃശൂരില്‍ പ്രവാസിയടക്കം 3 അംഗ കുടുംബം ജീവനൊടുക്കി

Synopsis

12 ദിവസം മുമ്പാണ് സുമേഷ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്. 

തൃശ്ശൂർ: തൃശൂർ അടാട്ട്  ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മാടശേരി വീട്ടിൽ സുമേഷ്, ഭാര്യ സംഗീത, 9 കാരൻ മകൻ ഹരിൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.

സുമേഷിനെയും കുടുംബത്തെയും വിളിച്ചിട്ട് കിട്ടാതായതോടെയാണ് ഉച്ചയോടെ സുമേഷിന്‍റെ പിതാവ് അയല്‍ വാസികളോട് വീടിനുള്ളില്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നത്. അയല്‍വാസികള്‍ ഗേറ്റു ചാടിക്കടന്ന് നടത്തിയ പരിശോധനയില്‍ മുന്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. അടുക്കള ഭാഗത്തെ വാതില്‍ തുറന്നിട്ടിരിക്കുകയായിരുന്നു. വാതില്‍ തുറന്ന് അകത്തു കയറിയപ്പോള്‍ സുമേഷും ഭാര്യ സംഗീതയും രണ്ടു മുറികളിലായി തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്.

ഒമ്പത് വയസ്സുകാരന്‍ മകന്‍ ഹരിനെ തറയില്‍ പായയില്‍ കിടക്കുന്ന നിലയിലായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പേരാമംഗലം പൊലീസെത്തി നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കുട്ടി ഓട്ടിസം ബാധിതനായിരുന്നു. അതിന്‍റെ  മനോവിഷമം കുടുംബത്തിനുണ്ടായിരുന്നതായി നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. പന്ത്രണ്ട് ദിവസം മുമ്പാണ് സുമേഷ് അബുദാബിയില്‍ നിന്നെന്നിയത്. അടുത്ത ദിവസം മടങ്ങാനിരിക്കുകയുമായിരുന്നു. മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV
Read more Articles on
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം