കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി

Published : Oct 12, 2026, 07:58 PM IST
suspended

Synopsis

കുന്നത്തൂർ മിനി സിവിൽ സ്‌റ്റേഷൻ നിർമ്മാണം പൂർത്തിയാക്കാത്തതിൽ മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തു. കൊല്ലം ഡിവിഷൻ ബിൽഡിങ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീജ എംഎസ്, സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുനിത എ, ശാസ്താംകോട്ട ബിൽഡിങ്സ് സെഷൻ അസി. എഞ്ചിനീയർ മഞ്ജു ഫിലിപ്പ് എന്നിവരെയാണ് പൊതുമരാമത്ത് മന്ത്രി സസ്പെൻസ് ചെയ്ത്.

തിരുവനന്തപുരം: നൂറു ദിന കർമ്മപരിപാടിയിൽ വീഴ്ച വരുത്തിയതിൽ നടപടിയുമായി സർക്കാർ. മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തു. കുന്നത്തൂർ മിനി സിവിൽ സ്‌റ്റേഷൻ നിർമ്മാണം പൂർത്തിയാക്കാത്തതിനാണ് നടപടി. കൊല്ലം ഡിവിഷൻ ബിൽഡിങ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീജ എംഎസ്, സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുനിത എ, ശാസ്താംകോട്ട ബിൽഡിങ്സ് സെഷൻ അസി. എഞ്ചിനീയർ മഞ്ജു ഫിലിപ്പ് എന്നിവരെയാണ് പൊതുമരാമത്ത് മന്ത്രി സസ്പെൻസ് ചെയ്ത്.

ഇന്ന് പുറത്തിറക്കിയ സർക്കാർ ഓർഡർ പ്രകാരമാണ് നടപടി. കരുനാഗപ്പള്ളി ബിൽഡിങ്‌സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറായ സന്തോഷ് കുമാറിനോട്‌ ഇക്കാര്യത്തിൽ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് സസ്പെൻഷൻ.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്തിരുന്ന മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം 2024 ഫെബ്രുവരി 28ന് കരാർ ഒപ്പുവെച്ച് 18 മാസത്തിനുള്ളിൽ പൂർത്തീകരിക്കാനായിരുന്നു നിബന്ധന. എന്നാൽ കാലാവധി പലതവണ നീട്ടി നൽകിയിട്ടും പ്രവൃത്തി പൂർത്തിയായില്ല. കൊല്ലം കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയറുടെ നിർദേശപ്രകാരം 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയെങ്കിലും പുരോഗതി റിപ്പോർട്ടുകൾ യഥാസമയം മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിലും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിലും ഉദ്യോഗസ്ഥതലത്തിൽ വീഴ്ച പറ്റിയതായി ചീഫ് എഞ്ചിനീയർ ഗവൺമെന്റിന് റിപ്പോർട്ട് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെട്ടിട നികുതി പിരിക്കുന്നതിൽ കോർപറേഷനുകളിൽ മുന്നിൽ കൊച്ചി, മുനിസിപ്പാലിറ്റികളിൽ ആലുവ; തദ്ദേശ സ്ഥാപനങ്ങളിലെ കണക്കുകൾ പുറത്ത്
മാസപ്പടി കേസ്: `എഫ്ഐആർ വേണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയല്ല, അന്വേഷണ ഉദ്യോഗസ്ഥൻ'; പിണറായി വിജയനെതിരെ കേസെടുത്തതിൽ പരിഹസിച്ച് പി രാജീവ്