കെട്ടിട നികുതി പിരിക്കുന്നതിൽ കോർപറേഷനുകളിൽ മുന്നിൽ കൊച്ചി, മുനിസിപ്പാലിറ്റികളിൽ ആലുവ; തദ്ദേശ സ്ഥാപനങ്ങളിലെ കണക്കുകൾ പുറത്ത്

Published : Oct 12, 2026, 07:30 PM IST
kochi corporation

Synopsis

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിട നികുതി പിരിവുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ വിവരാവകാശ രേഖയിലൂടെ പുറത്തുവന്നു. 2025-26 വർഷത്തെ ഏറ്റവും കൂടുതൽ നികുതി പിരിച്ച സ്ഥാപനങ്ങളുടെ കണക്കുകൾ ലഭ്യമായെങ്കിലും കുടിശിക, കെട്ടിടങ്ങളുടെ എണ്ണം എന്നിവയിൽ വ്യക്തതയില്ല. നികുതി സ്ലാബുകൾ, വാർഷിക വർദ്ധനവ്, നികുതി ഇളവുകൾ എന്നിവയും രേഖയിൽ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി കെട്ടിട നികുതി പിരിക്കുന്നതുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. എന്നാൽ കെട്ടിടങ്ങളുടെ എണ്ണം, കഴിഞ്ഞ അഞ്ചു വർഷത്തെ നികുതി പിരിവ്, കുടിശിക വിവരങ്ങൾ എന്നിവ സംബന്ധിച്ച ചില ചോദ്യങ്ങൾക്ക് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നും കൃത്യമായ മറുപടി നൽകിയിട്ടില്ല. എങ്കിലും 2025-26 സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ നികുതി പിരിച്ച തദ്ദേശ സ്ഥാപനങ്ങളുടെ കണക്കുകൾ ലഭ്യമായിട്ടുണ്ട്.

നികുതി സ്ലാബുകളും സർക്കാർ ഉത്തരവുകളും

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ ഉപയോഗക്രമത്തിനനുസരിച്ച് കെട്ടിടങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അടിസ്ഥാന വസ്തു നികുതി നിരക്കുകൾ സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഗസറ്റ് വിജ്ഞാപനങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. 2023 ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വന്ന ഈ ഉത്തരവ് പ്രകാരം തുടർന്നുള്ള ഓരോ വർഷവും ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിരക്കുകളിൽ അഞ്ച് ശതമാനം വീതം വാർഷിക വർദ്ധനവ് ഉണ്ടാകുന്നതാണ്. പാർപ്പിടങ്ങൾ, വാണിജ്യ ആവശ്യങ്ങൾ, വ്യവസായങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, അമ്യൂസ്മെന്റ് പാർക്കുകൾ, ടവറുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് നികുതി ഈടാക്കുന്നത്.

2025-26 സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ നികുതി പിരിച്ച തദ്ദേശ സ്ഥാപനങ്ങൾ

മുനിസിപ്പൽ കോർപ്പറേഷനുകൾ:

* കൊച്ചി: ₹1,69,94,14,899

* തിരുവനന്തപുരം: ₹1,45,78,97,337

* കോഴിക്കോട്: ₹95,39,93,817

* തൃശ്ശൂർ: ₹66,64,54,516

* കൊല്ലം: ₹39,34,68,010

* കണ്ണൂർ: ₹39,25,29,652

മുനിസിപ്പാലിറ്റികൾ:

* ആലുവ: ₹9,77,04,779

* കാസർഗോഡ്: ₹9,68,26,329

* കൊടുങ്ങല്ലൂർ: ₹9,53,01,711

* ഷൊർണൂർ: ₹4,17,60,613

* ചെങ്ങന്നൂർ: ₹3,82,34,432

ഗ്രാമപഞ്ചായത്തുകൾ:

* അവണൂർ (തൃശ്ശൂർ): ₹1,73,54,035

* തലവടി (ആലപ്പുഴ): ₹55,11,830

* പുറക്കാട് (ആലപ്പുഴ): ₹48,29,265

* കാവാലം (ആലപ്പുഴ): ₹28,58,014

* ആറാട്ടുപുഴ (ആലപ്പുഴ): ₹28,15,943

വിവരങ്ങൾ ലഭ്യമാകാത്ത മറ്റ് പ്രധാന മേഖലകൾ

അപേക്ഷകൻ ചോദിച്ച മറ്റ് ചില സുപ്രധാന വിവരങ്ങൾ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് അധികൃതരുടെ മറുപടി:

* കെട്ടിടങ്ങളുടെ കണക്കുകൾ: റെസിഡൻഷ്യൽ, കൊമേർഷ്യൽ, ഇൻഡസ്ട്രിയൽ തുടങ്ങിയ വിവിധ ഗണങ്ങളിൽ പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ പ്രദേശങ്ങളിൽ ഉള്ള കെട്ടിടങ്ങളുടെ എണ്ണം.

* കഴിഞ്ഞ 5 വർഷത്തെ പിരിവ് കണക്കുകൾ: വിവിധ ഇനങ്ങളിൽ കഴിഞ്ഞ അഞ്ചു വർഷമായി നികുതിയായി പിരിഞ്ഞു കിട്ടിയ തുകയുടെ വാർഷിക കണക്കുകൾ.

* കുടിശിക വിവരങ്ങൾ: 2026 മാർച്ച് 31 വരെ നിലവിലുള്ള കുടിശിക വിവരങ്ങളും ഒന്നിലേറെ വർഷത്തെ കുടിശികയുള്ള കെട്ടിടങ്ങളുടെ കണക്കുകളും.

കുടിശിക പിരിച്ചെടുക്കാനുള്ള നിയമപരമായ നടപടികളും ഇളവുകളും

നിയമപരമായ നടപടികൾ: 2011-ലെ കേരള പഞ്ചായത്ത് രാജ് / മുനിസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപ നികുതിയും സർചാർജ്ജും) ചട്ടങ്ങളിലെ ചട്ടം 19 പ്രകാരമാണ് കുടിശിക പിരിച്ചെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത്.

നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ളവർ: 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 235, കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 207 എന്നിവപ്രകാരമാണ് നികുതി ഒഴിവാക്കലുകൾ നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ വിമുക്തഭടന്മാരുടെ വീടുകൾ, ഖാദി നെയ്ത്ത്-നൂൽ യൂണിറ്റുകൾ, ഖാദി ഉൽപ്പാദന യൂണിറ്റുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ, 60 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾ എന്നിവയെയും വസ്തു നികുതി ഒടുക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാസപ്പടി കേസ്: `എഫ്ഐആർ വേണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയല്ല, അന്വേഷണ ഉദ്യോഗസ്ഥൻ'; പിണറായി വിജയനെതിരെ കേസെടുത്തതിൽ പരിഹസിച്ച് പി രാജീവ്
മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്രാ വിവാദം: സ്പോൺസർഷിപ്പ് ചെലവ് ആരുടെ വകയെന്ന് വ്യക്തമാക്കാതെ സഭയിൽ മുഖ്യമന്ത്രി വിഡി സതീശൻ; ഒന്നും രഹസ്യമല്ലെന്ന മറുപടി മാത്രം