ശബരിമലയിൽ മുപ്പത്തിയൊന്നായിരം പേര്‍ ദര്‍ശനം നടത്തി, കൂടുതൽ പേർ തമിഴ്നാട്ടിൽ നിന്ന്, വരുമാനം 3 കോടി കടന്നു

By Jithi RajFirst Published Dec 9, 2020, 10:57 AM IST
Highlights


തമിഴ്നാട്ടില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ശബരിമലയില്‍ ദര്‍ശനത്തിന്എത്തിയത്. 19743 പേരാണ് തമിഴ്നാട്ടിൽ നിന്ന് ദർശനം നടത്തിയത്. ആന്ധ്രയില്‍ നിന്ന് 5570 പേര്‍ദര്‍ശനം നടത്തി.

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വെര്‍ച്വല്‍ക്യൂ വഴി ദര്‍ശനം നടത്തിയവരുടെ ഏണ്ണം മുപ്പത്തൊന്നായിരം കടന്നു. ദര്‍ശനത്തിന് എത്തിയവരില്‍ അധികപേരും തമിഴ്നാട്ടില്‍ നിന്ന് എത്തിയവരാണ്. സന്നിധാനത്ത് ഇതുവരെ ലഭിച്ച വരുമാനം മൂന്നരകോടി പിന്നിട്ടു. മണ്ഡലകാലം തുടങ്ങി ഇരുപത്തിമൂന്ന് ദിവസം പിന്നിട്ടപ്പോള്‍ വെര്‍ച്വല്‍ ക്യൂ വഴി 31138 പേര്‍ ദര്‍ശനംനടത്തിയെന്നാണ് ഔദ്യോഗിക സ്ഥിരികരണം. 

തമിഴ്നാട്ടില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ശബരിമലയില്‍ ദര്‍ശനത്തിന്എത്തിയത്. 19743 പേരാണ് തമിഴ്നാട്ടിൽ നിന്ന് ദർശനം നടത്തിയത്. ആന്ധ്രയില്‍ നിന്ന് 5570 പേര്‍ദര്‍ശനം നടത്തി. 1908പേരാണ് കേരളത്തില്‍ നിന്ന് ശബരിമലയില്‍ എത്തിയത്. തീര്‍ത്ഥാടകരുടെ ഏണ്ണം ഉയര്‍ത്തിയതോടെ വരുമാനത്തിലും നേരിയ വര്‍ദ്ധന ഉണ്ടായി. മണ്ഡലകാലം തുടങ്ങി 23 ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ നടവരവ് 3കോടി 82 ലക്ഷം രൂപയാണ്. 

കഴിഞ്ഞ വര്‍ഷം ഇത് 66കോടിരൂപയായിരുന്നു. സന്നിധാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മണ്ഡലകാലത്ത് തീർത്ഥാടകരുടെ എണ്ണം ഇനി കൂട്ടേണ്ടെന്ന നിലപാടിലാണ് ദേവസ്വംബോര്‍ഡ്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതി ഈ ആഴ്ച വീണ്ടും യോഗം ചേരും. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സന്നിധാനത്തും പമ്പയിലും തങ്ങുന്ന ജീവനക്കാരില്‍ കൊവിഡ് പരിശോധന കര്‍ശനമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. 

സന്നിധാനത്ത് കഴിഞ്ഞ ദിവസം ഒന്‍പത് പേരിലാണ് കൊവിഡ് സ്ഥിരികരിച്ചത്. കൊവിഡ് രോഗബാധ സ്ഥിരികരിച്ചവരില്‍ ദേവസ്വംബോര്‍ഡ് താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ നിലവില്‍ കൊവിഡിന്‍റെ പേരില്‍ ആശങ്കവേണ്ടെന്ന് ദേവസ്വംബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

click me!