സംസ്ഥാനത്തിന്റെ കടം 3,32,291 കോടിയായി ഉയർന്നു, ധവള പത്രമില്ല; സർക്കാർ നിയമസഭയിൽ 

Published : Jun 28, 2022, 09:55 AM ISTUpdated : Jun 28, 2022, 10:17 AM IST
സംസ്ഥാനത്തിന്റെ കടം 3,32,291 കോടിയായി ഉയർന്നു, ധവള പത്രമില്ല; സർക്കാർ നിയമസഭയിൽ 

Synopsis

കൊവിഡ് പ്രതിസന്ധിയാണ് കടം ഇത്രയേറെ ഉയരാൻ കാരണമായത്. സാമ്പത്തിക സ്ഥിതിയിൽ ധവളപത്രമിറക്കില്ലെന്നും ബാധ്യതകൾ തുടർന്നുള്ള മുന്നോട്ടു പോക്കിന് തടസ്സമാകില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ മൊത്തം കടം 3,32,291 കോടിയായി ഉയർന്നതായി സർക്കാർ നിയമസഭയിൽ. 2010-11 വർഷത്തെ താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയിലേറെയാണ് കടം വർധിച്ചത്. കൊവിഡ് പ്രതിസന്ധിയാണ് കടം ഇത്രയേറെ ഉയരാൻ കാരണമായത്. സാമ്പത്തിക സ്ഥിതിയിൽ ധവളപത്രമിറക്കില്ലെന്നും ബാധ്യതകൾ തുടർന്നുള്ള മുന്നോട്ടു പോക്കിന് തടസ്സമാകില്ലെന്നുമാണ് ധനമന്ത്രിയുടെ വിശദീകരണം. ആഭ്യന്തര ഉത്പാദനം വളർച്ച രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. നികുതി പിരിവ് ഊർജിതമാക്കുമെന്നും ധനമന്ത്രിക്ക് വേണ്ടി സഭയിൽ ഹാജരായ മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.  

അതേ സമയം, ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തേക്കാൾ കടം കുറഞ്ഞുവെന്നാണ് കണക്കുകൾ വിശദീകരിച്ച് മന്ത്രി സഭയെ അറിയിക്കുന്നത്. ശ്രീലങ്കയുമായി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ താരതമ്യ ചെയ്യരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. നികുതി, വൈദ്യുതി, ബസ്, വെള്ളം ചാർജുകൾ കൂട്ടിയത് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. 

കെ റെയിൽ പദ്ധതി യിൽ നിന്ന് പിന്മാറുമോ?

ആവശ്യമുള്ള ഒരു വികസനത്തിൽ നിന്നും പിന്നോട്ടു പോവാൻ ഉദ്ദേശമില്ല എന്നു സർക്കാർ നിയമസഭയിൽ. കടം എടുക്കാതെ ഒരു സർക്കാരിനും മുന്നോട്ടു പോവാൻ കഴിയില്ല. കടം കുറയ്ക്കാൻ ആണ് സർക്കാർ ഉദ്ദേശിക്കുന്നത്. സഹകരണ ബാങ്കുകളിലെ ക്രമക്കേട് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.  കണ്ടല ബാങ്ക് വിഷയത്തിൽ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടു. നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎ ബേബിയെ പരിഹസിക്കുന്നവർക്കുള്ള മറുപടി ഒന്നാം ക്ലാസ് പാഠപുസ്തകത്തിലുണ്ട്; മറിച്ചു നോക്കണം, ആര് കഴുകിയാലും പ്ലേറ്റ് പിണങ്ങില്ലെന്ന് മന്ത്രി
'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ