35 ദിവസം; സപ്ലൈകോ വിറ്റുവരവ് 433.81കോടി രൂപ, കഴിഞ്ഞ വർഷത്തേക്കാൾ 48 കോടിയുടെ വർധന

Published : Aug 27, 2026, 07:10 PM IST
Supplyco

Synopsis

35 ദിവസത്തെ ഓണക്കാല വില്പനയിൽ സപ്ലൈക്കോ 433.81 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവ് നേടി. മുൻ വർഷത്തെ 385 കോടിയിൽ നിന്ന് 48 കോടിയുടെ വർധനവാണിത്. ഉത്രാട ദിനത്തിലാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്.

തിരുവനന്തപുരം: 35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്. 433.81 കോടിയാണ് 35 ദിവസത്തെ വിറ്റുവരവ്. കഴിഞ്ഞ വർഷം 385 കോടി ആയിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ചു 48 കോടിയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഉത്രാട ദിനത്തിലെ 27.85 കോടിയാണ് കൂടുതൽ വിറ്റുവരവ്. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള കണക്കാണിത്.

കഴിഞ്ഞവർഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 4 വരെ 35 ദിവസത്തെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു. ഈ വർഷം ഓണം ഫെയറുകളിലും സപ്ലൈകോ വില്പനശാലകളിലും തിരക്ക് വർദ്ധിച്ചതോടെ 433.81കോടി രൂപയുടെ വിറ്റുവരവ് 35 ദിവസത്തിനിടെ നേടാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. ഏറ്റവും കൂടുതൽ വിറ്റു വരവ് നടന്നത് ഉത്രാട ദിനത്തിലാണ്- --27.85 കോടി രൂപ. ആകെ വിറ്റു വരവിൽ 155.39 കോടി രൂപ സബ്സിഡി ഇനത്തിലും 278. 42 കോടി രൂപ സബ്സിഡിയിതര ഇനത്തിലുമാണ്. സബ്സിഡി വെളിച്ചെണ്ണ കഴിഞ്ഞവർഷത്തേക്കാൾ 35 ശതമാനം വിലകുറച്ചാണ് ഇത്തവണ നൽകിയത്. 53.86 ലക്ഷം പേരാണ് സപ്ലൈകോയിൽ നിന്ന് ഈ 35 ദിവസത്തിനിടയിൽ സാധനങ്ങൾ വാങ്ങിയത്.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ മെഗാ ട്രേഡ് ഫെയറുകളടക്കം ജില്ലാ ഫെയറുകളിൽ നിന്നുള്ള വിറ്റുവരവ് 5.33. കോടി രൂപയാണ്. തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറിൽ നിന്നുള്ള വിറ്റു വരവ് മാത്രം 94 ലക്ഷം രൂപയാണ്. കഴിഞ്ഞവർഷം ജില്ലാ ഫെയറുകളിൽ നിന്നുള്ള വിറ്റു വരവ് 4.82 കോടി രൂപ ആയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഫിറ്റ്നസ് നിഷേധിച്ചത് രൂപമാറ്റങ്ങൾ ഒഴിവാക്കാത്തതിനാൽ'; ഷൗക്കത്ത് മരിച്ച സംഭവത്തിൽ ​ഗതാ​ഗത കമ്മീഷണറുടെ റിപ്പോർട്ട്
സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാനായി തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു